ജീവിതത്തിലെ ഒരു പതിറ്റാണ്ട് (2/08/2021)
ഒരുപാട് പ്രേമിച്ചു തുടങ്ങിയ ആളെ... സ്നേഹിച്ചു തീരും മുന്പേ നഷ്ടപ്പെടണം... വേദന അറിയണമെങ്കിൽ...!!
നഷ്ടപ്പെടലിന്റെ വേദന ഒരിക്കലെങ്കിലും അറിഞ്ഞവരായിരിക്കും പലരും..
എന്നാൽ അതിൽ ഉപരിയാണ് സ്വയം ചെറുതായി പോകുന്ന ചില നഷ്ടങ്ങൾ...!
എവിടെ പിഴച്ചു എന്നതിൽ ഉപരി.. എന്തിനിത്ര സ്നേഹിച്ചു പോയി എന്നൊരു ചോദ്യം മാത്രം..!
ഒരുപക്ഷേ ഇനി അങ്ങോട്ട് മനസ്സിൽ ഒരു വിങ്ങൽ ആയി മാത്രം അവശേഷിക്കുന്ന ഒരു ചോദ്യം....!
ഇനി ഒന്നിനും ഉത്തരം നൽകാൻ ആവാത്ത ചോദ്യം...!
പലരുടെയും മുന്പിൽ തലകുനിക്കേണ്ടി വന്ന ചോദ്യം...!
വേറെ ആരെയും കിട്ടിയില്ലേ..?
ഇതല്ലാതെ വേറെ ആരും ഈ ലോകത്ത് ഇല്ലേ...?
ഇത്ര സങ്കടപെടാൻ അത്ര വലിയ ആളൊന്നും അല്ലല്ലോ...?
അവിടെയൊക്കെ എനിക്ക് മറുപടി ഉണ്ടായിരുന്നു ...
നല്ല വ്യക്തമായ മറുപടി..!!
ഒരു കണക്കും ഉണ്ടായിരുന്നു...
ഒരു പതിനേഴു വർഷം സ്നേഹിച്ച കണക്ക്..!!
ആരെയും തിരക്കി പോകാതിരുന്ന ഇഷ്ടം..!
ആരോടും തോന്നാതിരുന്ന ഒരിഷ്ട്ടം...!
എന്തുകൊണ്ട് എന്ന് അറിയില്ല...
അങ്ങനെ ആയിരുന്നു ഞാൻ..!
അതിലും ഞാൻ സന്തോഷിച്ചു.. ഒരുപാട്... എന്റെ ചെറിയ ലോകത്തെ വലിയ സന്തോഷം...!
തുടക്കത്തിൽ ബൈക്കിന്റെ പിൻ സീറ്റിൽ, പിന്നീട് കാറിൽ സൈഡ് സീറ്റിൽ...!
ആ യാത്രകൾ ഒക്കെയും ആസ്വാദിച്ചിരുന്നു..
ഒരുമിച്ചു ഓടിച്ചു പോയ ദൂരങ്ങൾ ഒക്കെയും മനസുകൾ അകലാൻ പോകുന്നതിന്റെ ലക്ഷണമാണെന്ന് അറിഞ്ഞിരുന്നില്ല...!
എനിക്ക് ആ യാത്രകൾ ഒക്കെയും ഓർമ്മകളയിരുന്നു.. ഒരിക്കലും മറക്കരുത് എന്ന് മനസിനെ പഠിപ്പിച്ച ഓർമ്മകൾ..!
പിന്നീട് എപ്പോഴോ എന്റെ മനസ്സിൽ നിന്നും, ജീവിതത്തിൽ നിന്നും ഇറങ്ങി പോയപ്പോൾ, ഇനിയുള്ള നാളെകളിൽ ആരുടെയെങ്കിലും ജീവിതത്തിൽ കുളിരുള്ള ഓർമ്മകളുമായി അവശേഷിക്കട്ടെ...!!
വിട....!! നന്നായി വരട്ടെ..!!
നീയും നിന്റെ ഇഷ്ടങ്ങളും...!!