വേർപിരിയൽ (3/08/2021)
വേർപിരിയൽ ഇത്രയേ ഉള്ളു എന്ന് ഞാൻ അറിഞ്ഞത് ഇന്നലെയാണ്...!
രണ്ട് തവണ case മാറ്റി വെച്ചപ്പോഴും മനസ്സിൽ ചെറിയൊരു ആശ്വാസമായിരുന്നു.. വേറൊന്നുമല്ല... പിരിയുന്ന വേദന കുറച്ച് കൂടി കഴിഞ്ഞ് അനുഭവിച്ചാൽ മതിയല്ലോ എന്നോർത്ത്..!!
ഇന്നലെ രാവിലെ തുറവൂരിൽ എന്റെ കാറിൽ വന്നു കയറിയപ്പോൾ മുതൽ വല്ലാത്തൊരു വീർപ്പുമുട്ടൽ ആയിരുന്നു... കുറച്ച് നേരം മിണ്ടാതെ ഡ്രൈവ് ചെയ്തു.. പിന്നെ എപ്പോഴോ മനസ് പതറുന്നു എന്ന് തോന്നിയപ്പോൾ ഉച്ചത്തിൽ പാട്ട് വെച്ചു ശ്രദ്ധ മാറ്റാൻ ഞാൻ ശ്രമിച്ചു...
എല്ലാം പാഴാകുന്നു എന്ന് പെട്ടന്ന് തന്നെ തിരിച്ചറിഞ്ഞു...!!
എന്തൊക്കെയോ ചോദിക്കണം... കുറെയേറെ ചോദ്യങ്ങൾ മറുപടിക്കായി കാത്തു കിടക്കുന്നു... 2020 സെപ്റ്റംബർ ഒൻപതിനു എന്റെ ജീവിതത്തിൽ നിന്ന് ഇറങ്ങിപോയപ്പോൾ മുതൽ മനസ്സിൽ മുഴച്ചു നിൽക്കുന്ന ചില ചോദ്യങ്ങൾ...!!
അറിയാം എത്ര ചോദിച്ചാലും മറുപടി സത്യമാവില്ല എന്ന്... എങ്കിലും ചോദിക്കണം.. നുണയാണെങ്കിലും അവളുടെ മറുപടി എനിക്ക് കേൾക്കണം... അവസാനമായി...!!
ഇനി ഒരുപക്ഷെ എന്റെ സൈഡ് സീറ്റിൽ ഉണ്ടാവില്ല... ഒരിക്കലും കാണില്ലായിരിക്കും...
ഇന്ന് അവസാന ദിവസം...!!
പത്തു വർഷം എന്നെ സഹിച്ച ആ മനസ്... ഞാൻ സ്നേഹിച്ച ആ ഹൃദയം... എല്ലാം എനിക്ക് നഷ്ടപെടുന്നു എന്ന് ഞാൻ മനസിലാക്കുന്നു...!!
എവിടെയാണ് എനിക്ക് പിഴച്ചത് എന്ന് ഒരുപാട് തവണ ഞാൻ ചോദിച്ചിട്ടുണ്ട്... അവളോടും എന്നോടും...!! മറുപടി അവ്യക്തം..!!
ഒരുപക്ഷേ എന്നോട് തോന്നിയത് ഒരു മടുപ്പായിരിക്കാം.. ഏഴ് വയസ്സ് കൂടുതൽ ഉള്ള ആളോട് ഇഷ്ട്ടം കുറഞ്ഞതവാം.. പരാതിയില്ല...!!
അറിയില്ലായിരുന്നു ഇങ്ങനെ ഇഷ്ട്ടം കുറയുമെന്ന്.. നഷ്ടപ്പെടുമെന്ന്... അറിഞ്ഞിരിരുന്നെങ്കിൽ സ്നേഹിക്കില്ലായിരുന്നു... നഷ്ടപ്പെടുത്താൻ വേണ്ടി
സ്വന്തമാക്കാൻ ഇഷ്ടപെടുന്നില്ല ഞാൻ...!!
മുടി കൊഴിഞ്ഞതും വണ്ണം വെച്ചതും പ്രായം കൂടുതലായി തോന്നിയതും എന്റെ കുറവുകൾ തന്നെ...!!
എന്നും ചെറുപ്പമാകാൻ ശ്രമിച്ചിരുന്നില്ല... അറിയില്ലായിരുന്നു ഇത്രയും സ്ഥാനം ജീവിതത്തിൽ അതിന് ഉണ്ടെന്ന്...!!
വർഷങ്ങൾ കഴിയുമ്പോഴും കൂടി വന്ന എന്റെ ഇഷ്ട്ടം കാണാതെ പോയല്ലോ എന്നൊരു നീറ്റൽ മാത്രം...!!പരാതിയില്ല..!!
ഈ പതിനേഴു വർഷവും ഒരാളോട് മാത്രം തോന്നിയ ഇഷ്ട്ടം, കരുതൽ, ആത്മാർത്ഥത... ഇതിനൊന്നും ഒരു ചെറുപ്പക്കാരനോട് തോന്നിയ ആകർഷങ്ങങ്ങൾക്ക് താഴെയെ സ്ഥാനം ഉള്ളെന്ന് മനസിലാക്കിയില്ല ഞാൻ..
അതും എന്റെ തെറ്റ്.. പരാതിയില്ല...!!
ഇന്ന് ഞാൻ ഒരു പരാജയമാണ്...
ജീവിതത്തിൽ... സ്നേഹത്തിൽ... കുടുംബ ജീവിതത്തിൽ... അംഗീകരിക്കുന്നു..
തെറ്റ് ഏറ്റുപറയുന്നു...!!
പരിധികൾക്ക് അപ്പുറം ഞാൻ സ്നേഹിച്ചിട്ടുണ്ട്... ലാളിച്ചിട്ടുണ്ട്.. സ്വാതന്ത്ര്യം തന്നിട്ടുണ്ട്... വിലക്കുകൾ ഒരിക്കലും വെച്ചിരുന്നില്ല... അതിർത്തികളും..!!
എന്നിട്ടും എനിക്ക് കുറ്റം മാത്രം..!!
ചെയ്യാത്ത തെറ്റുകൾ എന്റെ മേൽ ആരോപിക്കുന്നു...
എന്നെ ഒരു കാമ ഭ്രാന്തനായി മുദ്രകുത്തി... എന്നെ ഒരു സ്ത്രീലമ്പടൻ ആക്കി അയൽക്കൂട്ട ചർച്ചകളിലും തൊഴിലുറപ്പ് നേരമ്പോക്കുകളിലും വിഷയമാക്കി അവതരിപ്പിച്ചു.. കൂടപ്പിറപ്പുകൾ എന്നെ വിഷയാസക്തൻ ആക്കി ചായക്കടകളിൽ പ്രഖ്യാപിച്ചു...!!
എല്ലാം ഞാൻ അറിഞ്ഞിരുന്നു.. ഓരോ തവണ കൂടി കാഴ്ച നടത്തുമ്പോഴും ഒരുമിച്ചു shopping ന് പോകുമ്പോഴും കുഞ്ഞുങ്ങളെ കൊണ്ട് ഡ്രൈവ് പോകുമ്പോഴും എല്ലാം ഇതൊക്കെ എനിക്ക് അറിയാമായിരുന്നു... എന്നെ കുറിച്ച് അവൾ പറഞ്ഞതും ബന്ധുക്കൾ കെട്ടി ചമ്മച്ചതുമായ നിറംപിടിപ്പിച്ച ആഭാസ കഥകൾ...!!
പരാതി പറഞ്ഞില്ല...
എന്തിനാ ഞാൻ ചെയ്യാത്ത, മനസ്സറിയാത്ത കാര്യങ്ങൾ എന്നെ കുറിച്ച് പറയുന്നത് എന്ന് ഞാൻ മനസ്സിൽ മാത്രം ചോദിച്ചു...
എന്റെ ഒരു സന്തോഷത്തിനു...!
പരാതിയില്ല...!
പതിനേഴു വർഷം ഞാൻ സ്നേഹിച്ച പെണ്ണല്ലേ... ഞാൻ ക്ഷമിച്ചു...!!
ഇനിയെങ്കിലും എന്നെ കുറിച്ച് ഇങ്ങനെ ഒന്നും പറയില്ല എന്ന് കരുതുന്നു... കാരണം ഏറെ ആഗ്രഹിച്ച വിവാഹ മോചനം അവൾക്ക് ഞാൻ നൽകിയിരിക്കുന്നു... സന്തോഷത്തോടെ ജീവിക്കട്ടെ...
അതിർവരമ്പുകൾ ഇല്ലാതെ പറക്കട്ടെ... സ്വാതന്ത്ര്യം ആസ്വാദിക്കട്ടെ...!!
എന്റെ ലോകം ചെറുതായിരുന്നു.. അതിന്റെ അതിര് അവൾ ആയിരുന്നു...!!
ഇനി എനിക്ക് ലോകമില്ല...
വിശാലമായി പരന്നു കിടക്കുന്ന തരിശായി മാറിയ ചതുപ്പുകൾ..
ചതിയിൽ താഴുവൻ ഇനി ഞാൻ മുന്നോട്ടില്ല...!!