അസുഖം...
ജീവിതത്തിൽ ഒരുപാട് ദുരന്തങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടും ഒരിക്കലും ദൈവത്തോട് വെറുപ്പ് തോന്നിയില്ല...!!
ഓരോ തവണയും എന്നെ ചെറുതായി ഒന്ന് വീഴ്ത്തിയിട്ട്...
പുള്ളിക്കാരൻ തന്നെ പതിയെ പിടിച്ചുയർത്തുന്നത് ഞാൻ അനുഭവിച്ചിട്ടുണ്ട്...!!
അത് കൊണ്ടുതന്നെ
ഒരിക്കലും തള്ളി പറഞ്ഞില്ല...!!
കാരണം...
ഓരോ തവണയും കുറച്ചു കൂടി ഭംഗിയായി മുന്നോട്ട് പോകാൻ അദ്ദേഹം എന്നെ പഠിപ്പിച്ചു...!!
ആചാരങ്ങളുടെ ഭാഗമാവാൻ എന്റെ മടി മിക്കവാറും അനുവദിച്ചില്ലെങ്കിലും....
ആളും ബഹളവും ഇല്ലാത്തപ്പോൾ പള്ളിയുടെ നിശബ്ദതയിൽ ഞാൻ പുള്ളിയുമായി സംസാരിക്കുമായിരുന്നു...!!
ഒരുപാട് നേരം മുഖത്തേക്ക് നോക്കിയിരിക്കുന്നു...!!
അത് കഴിഞ്ഞു പുറത്ത് ഇറങ്ങുമ്പോൾ മനസ്സിൽ എന്തോ ഒരു ശാന്തത അനുഭവിക്കാൻ സാധിച്ചിട്ടുണ്ട്..!!
അസുഖം വന്നപ്പോഴും എന്റെ വിശ്വാസങ്ങൾക്ക് മാറ്റം ഉണ്ടായില്ല...!!
കിടത്തി കളയാതെ അവിടെയും പുള്ളി എന്നെ പിടിച്ചു നടത്തി...!!
എന്റെ പ്രീയപെട്ട അച്ഛൻ പറഞ്ഞത് പോലെ...
"നല്ല പോലെ നടക്കുമ്പോൾ ചെറുതായി വീഴ്ത്തുന്നത് പുള്ളികാരനെ നമ്മൾ മറന്ന് തുടങ്ങിയപ്പോൾ ഒന്ന് തിരിഞ്ഞു നോക്കാൻ തന്നെയാണ്."
ഞാൻ പിന്നെ പണ്ടേ തിരിഞ്ഞു നോക്കാത്തത് കൊണ്ട് എന്നോട് പുള്ളിക്ക് കലിപ്പ് വരാൻ സാധ്യത ഇല്ലെന്ന് കരുതുന്നു...!!
അസുഖം ആർക്കും എപ്പോ വേണേലും വരാല്ലോ...??
കഴിഞ്ഞ ദിവസമാണ് എനിക്ക് അറിയാവുന്ന നല്ല ആരോഗ്യവാനായ ഒരു 44 വയസ്സുകാരൻ പെട്ടന്ന് മരണപെട്ടത്...!!
എനിക്ക് അസുഖം വന്നത് എന്റെ കുഴപ്പം കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല...
ജീവിതത്തിൽ ഒരിക്കലും പുകവലിക്കാത്ത എനിക്ക് വന്ന ക്യാൻസർ
പുക വലിക്കുന്നവർക്ക് വരുന്ന ടൈപ്പ് ക്യാൻസർ ആണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഞാൻ ചിരിച്ചു..!!
പണി വരുന്ന വഴിയേ...!!!
എന്നെ എങ്ങാനും കല്യാണം കഴിച്ചാൽ എനിക്ക് ഉടനെ ക്യാൻസർ വീണ്ടും വന്നു ഞാൻ ചത്തു പോകുമെന്ന് പറഞ്ഞത് കൊണ്ടാവണം ദൈവം എന്നെ ഇതുവരെ കൊല്ലാത്തത്...!!
അല്ലേലും പുള്ളിക്കാരൻ ഇപ്പൊ ആകെ ഫ്രീക്ക് പരിപാടിയാണ് കാണിക്കുന്നത്...!!
ചിലർക്കിട്ട് കൊടുക്കുന്ന പണി കാണുമ്പോൾ പുള്ളിക്കാരൻ 5G സ്പീഡിൽ ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്...!!
എന്തായാലും തത്കാലം ഞാൻ ജീവിച്ചിരിക്കുന്നു....
ഇനിയും ഉപകരിക്കപ്പെടാൻ അവസരം ഉണ്ടായാൽ ഞാൻ കൂടെ ഉണ്ടാവും...!!
ഈ പറഞ്ഞതൊക്കെയും തമാശ....!!
പക്ഷേ...
ദയവായി ഒരാളെ ഒഴിവാക്കാൻ അസുഖം ഒരു കാരണമാക്കരുത്...!!
ആരും...!!
അത് ഭയങ്കര സങ്കടം ഉണ്ടാക്കുന്ന ഒരവസ്ഥയാണ്..!!
പ്ലീസ്....!!
അപേക്ഷയാണ്...!!