fr sibichen
ജീവിതത്തിൽ ഞാൻ പരിചയപെട്ട...
എന്നോട് എന്നും സ്നേഹത്തോടെ മാത്രം പെരുമാറിയിട്ടുള്ള ഒരേയൊരാൾ അച്ഛനാണ്...!!
പതിമൂന്ന് വർഷങ്ങളായി എന്റെ എല്ലാ വീഴ്ച്ചകളിലും എന്നെ കൈ പിടിച്ചുയർത്തിയതും മുന്നോട്ട് നടത്തിയതും അച്ഛനാണ്...!!
2011 ൽ എന്റെ വിവാഹം നടത്തിയതും പിന്നിട് ജീവിതത്തിൽ ഉണ്ടായ എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കാനും അച്ഛൻ എന്റെ കൂടെ ഉണ്ടായിരുന്നു...
ഒരുപാട് സങ്കടത്തോടെ തന്നെയാണ് അച്ഛൻ എന്റെ വിവാഹമോചനം സമ്മതിച്ചുതന്നത്...!!
എന്റെ പ്രശ്നങ്ങളിൽ ആണ് മിക്കവാറും അച്ഛനെ ഞാൻ ഓർക്കാറുള്ളത്...
സങ്കടങ്ങൾ പങ്ക് വെയ്ക്കാനാണ് അച്ഛനെ പലപ്പോഴും ഞാൻ വിളിച്ചിട്ടുള്ളതും...!!
എന്നും...
എന്റെ എല്ലാ കുറ്റങ്ങളും കുറവുകളും അംഗീകരിച്ചു കൊണ്ട് തന്നെ എന്നെ ചേർത്ത് പിടിച്ചൊരാൾ വേറെയില്ല...!!
"നീ നല്ലൊരു മനുഷ്യനാണ് "
എന്ന് ജീവിതത്തിൽ ഒരാളുപോലും എന്നോട് പറഞ്ഞിട്ടില്ല...
ഈ വാക്കുകൾക്ക് അച്ഛനോട് ഞാൻ എന്നും കടപ്പെട്ടിരിക്കും...!!
ഇത്തവണയും പതിവ് പോലെ
എന്റെ സങ്കടങ്ങൾ തന്നെയാണ് അച്ഛനെ വിളിപ്പിച്ചത്...!!
മറുത്തൊരു വാക്ക് പറയാതെ...
"നീ ഇങ്ങോട്ട് കയറിവാടാ...."
എന്ന വാക്കുകൾക്ക് ഇത്രയും ശക്തിയുണ്ടാവുമെന്ന് ഒരിക്കലും ഞാൻ കരുതിയില്ല..!!
അച്ഛനോടൊപ്പം ഞാൻ ജീവിച്ച ഈ പത്തു ദിവസങ്ങൾക്ക് എന്റെ സന്തോഷത്തിന്റെ വിലയാണ്..!!
അച്ഛൻ പറഞ്ഞ ഓരോ വാക്കുകളും ആഴത്തിൽ തന്നെ പതിഞ്ഞിരിക്കുന്നു....
ഇനിയും എനിക്ക് മാറാൻ സാധിച്ചില്ലെങ്കിൽ...
മാറ്റാൻ സാധിച്ചില്ലെങ്കിൽ...
ഒരിക്കലും അത് സംഭവിക്കില്ല എന്ന് എനിക്കുറപ്പാണ്...!!
പുതിയ ശീലങ്ങളും മാറ്റങ്ങളുമായി തന്നെയാണ് ഞാൻ വിടപറയുന്നത്...
എന്നെ ചേർത്തു പിടിച്ചതിന്...
മനസിലാക്കിയതിന്...
ഒരുപാട് നന്ദിയോടെ...!!
അച്ഛനെ ഇതിൽ കൂടുതൽ നിർവചിക്കാൻ എനിക്ക് അറിയില്ല...
You are the man of spirituality...!!