യാത്ര
നിറഞ്ഞ കണ്ണുകളോടെയും ഉള്ള് നിറയെ സങ്കടങ്ങളുമായാണ് ഞാൻ യാത്ര പുറപ്പെട്ടത്....!!
പണ്ടും സങ്കടം തോന്നുമ്പോഴായിരുന്നു പലപ്പോഴും ഞാൻ ചുരം കയറിയിട്ടുള്ളത്...!!
തിരിച്ചിറങ്ങുമ്പോൾ മനസ്സ് ശാന്തമായിട്ടുണ്ടാവും...
ചിന്തകൾക്ക് തണുപ്പും..!!
ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നതാണ് ഏറ്റവും വലിയ സങ്കടം...
അതും നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിച്ചവർ...
ചേർത്ത് പിടിച്ചവർ...
അവർ തള്ളിപറയുന്നതാണ് ഏറ്റവും വലിയ മുറിവ്...!!
ഇത് എനിക്ക് കേവലമൊരു യാത്രയല്ല...!!
മെയ് 2 മുതൽ മനസ്സിനെ ഭ്രാന്ത് പിടിപ്പിച്ച ചില ചിന്തകളുണ്ട്...
എന്തേ എന്നെ മനസിലാക്കുന്നില്ല...
എന്ന ചോദ്യവുമുണ്ട്...!!
ജീവിതത്തിൽ സ്വസ്ഥത അനുഭവിക്കുന്ന ചില നിമിഷങ്ങൾക്ക് ഒരാളോട് മാത്രമാണ് എനിക്ക് കടപ്പാട്...!!
അത് നഷ്ടപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല...!!
അതിന് വേണ്ടി എത്ര വേണേലും മാറാനും മാറ്റാനും ഞാൻ ഒരുക്കമാണ്...!!
അത് തന്നെയാണ് ഈ യാത്രലക്ഷ്യം...!!
മോക്ഷത്തിന്റെ കാശിയും...
വിശുദ്ധിയുടെ ഗംഗയും
എന്നെ ഭ്രമിപ്പിച്ചു...
മാറ്റം അനിവാര്യമാണ്..!!
ഒരു പരിധിവരെ എല്ലാത്തിനും ഒരു അകലം
ജീവിതത്തിൽ ഇനിയെങ്കിലും ഉണ്ടാവണമെന്ന് അതിയായി ആഗ്രഹിക്കുന്നു...!!
അതിനായി ലുബിനിയിലേയ്ക്ക്..
ബുദ്ധന്റെ ജന്മനാട്ടിലേയ്ക്ക്
ഒരു യാത്ര...
അവിടെ ബോധിമരച്ചുവട്ടിൽ കുറെയേറെ നേരം...!!
മനസ്സും ചിന്തകളും ശാന്തമാവുന്നത് വരെ സംസാരിച്ചു...
എല്ലാം പങ്ക് വെച്ചു...
എവിടെയോ ഒരു തണുപ്പ് അനുഭവപ്പെട്ടു...
മനസ്സ് ശാന്തമാവുന്നു...!!
ഈ യാത്രയുടെ അർത്ഥം പൂർണമാവുന്നു എന്ന് മനസ്സ് പറയുന്നു...!!
ജീവിതത്തിലെ ഈ പത്തു ദിനങ്ങൾക്ക് എന്റെ സന്തോഷത്തിന്റെ വിലയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു തുടങ്ങി...!!
അച്ഛനോടൊപ്പം ജീവിച്ച ഈ ദിവസങ്ങൾ മനോഹരമായിരുന്നു...
എപ്പോഴും ഒരുമിച്ചിരുന്നു സംസാരിക്കാൻ...
പങ്ക് വെയ്ക്കാൻ...
ചോദിച്ചറിയാൻ...
തീരുമാനങ്ങൾ എടുക്കാൻ...
പലതും മനസിലാക്കാൻ...
എനിക്ക് കഴിഞ്ഞിരിക്കുന്നു...!!
അങ്ങനെ....
ജീവിതത്തിൽ ഇതുവരെ പോയ യാത്രകളിൽ വെച്ച് ഏറ്റവും മനോഹരമായ ഒരു യാത്രയായി തന്നെ ഇതെന്നും അവശേഷിക്കുമെന്ന് വിശ്വസിക്കുന്നു...!!