മറവി... (2/11/2021)

മറവി...!!

ഏറ്റവും മനോഹരമായ ഒരു കള്ളമാണ്... മറന്നുപോയി എന്നൊരു ഒറ്റ വാക്ക് ...!!
പല പഴുതുകളും അടയ്ക്കുന്ന മറുപടി...!!
തിരിച്ചു കിട്ടില്ല എന്ന് ഉറപ്പുള്ള ഒരടിപോലെ.... സ്വസ്ഥം...!!

എന്നാൽ മറവി ഒന്നില്ല...!!
പരിഗണനകളും അവഗണനകളും മാത്രം...!

മുൻഗണനക്രമത്തിൽ നമ്മുടെ പേരില്ലാതെ വരുമ്പോൾ ഉടലെടുക്കുന്ന ഒരു രക്ഷപ്പെടൽ മാത്രം മറവി...!!

ഓർക്കാൻ ഇഷ്ടപെടുന്നവരെയും,
കൂടെ ആയിരിക്കാൻ താല്പര്യം ഉള്ളവരെയും നാം മറക്കാറില്ല..
മറക്കുന്നതൊക്കെയും നമ്മുക്ക് താല്പര്യം ഇല്ലാത്തത് മാത്രം...
അപ്പോൾ മറവി ആപേഷികം..!!

ഇഷ്ടങ്ങളും അനിഷ്ട്ടങ്ങളും തമ്മിൽ കൂട്ടികിഴിച്ചു നോക്കുമ്പോൾ ബാക്കിയാവുന്നത് മറവി..!!

ചിലപ്പോൾ ഒക്കെ നാം മറക്കാറുണ്ട്...
പലപ്പോഴും നമ്മളും മറക്കപ്പെടാറുണ്ട്...!!

ഇന്ന് ഞാനും.... മറക്കപ്പെട്ടു...
ഒരുപക്ഷേ പഴമയുടെ ചിതൽ അരിച്ചു തുടങ്ങിയത് കൊണ്ടാവാം...!!
അല്ലെങ്കിൽ പുതുമയുടെ ഗന്ധം നഷ്ടപെട്ടത് കൊണ്ടാവാം...
എന്തായാലും സത്യം ഒന്നുമാത്രം...
മറവി ആപേഷികം...!

ഇഷ്ടങ്ങൾ തിരഞ്ഞെടുപ്പുകൾ മാത്രം...
നല്ലതിന് മാത്രം വിലയുണ്ടാവുന്ന ചില നോക്കിയെടുക്കൽ...!!
അവിടെ പാഴായി അവശേഷിക്കാൻ വിധിക്കപ്പെട്ട ചിലരും ..!!

Availability ഒരു പാപമാണ്...
ആർക്കും കൂടുതലായി അങ്ങനെ ആവാതിരിക്കുക...!
Priority മനസിലാക്കി പെരുമാറിയില്ലെങ്കിൽ
Avoidance കൂടെ പിറപ്പാവും...
സത്യം... അനുഭവം.. വിധി...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)