meher (22/03/2026)

മൂന്നര വയസ്സിൽ എനിക്ക് സ്വന്തമായി കിട്ടിയ... 
എന്റെ മാത്രമായി തീർന്ന...
ഈ ജന്മത്തിൽ വേറെ അവകാശികൾ ഇല്ലാത്ത...
എന്റെ മെഹർ...!!
അവളുടെ ജീവിതത്തിലെ ആദ്യ ദശകത്തിലേയ്ക്ക്
കടക്കുന്ന 
എന്റെ കൊച്ചിന് ഇന്ന് ജന്മദിനം....!!

എനിക്ക് സ്വപ്നം കാണാനും...
ജീവിച്ചിരിക്കാനും കാരണമായ
എന്റെ മകൾ...!!
ഏറെ ചിന്തിപ്പിക്കുകയും
എന്നെ ചിരിപ്പിക്കുകയും ചെയുന്ന...
എന്റെ ജീവിതത്തിന് അർത്ഥം കൊണ്ട് വന്ന...
എന്റെ ജീവന്റെ പാതിയായ...
എന്നെ ജീവിച്ചിരിക്കാൻ പ്രേരിപ്പിക്കുന്ന..
എന്റെ എല്ലാമായ മെഹർ...!!

ഈ കൊച്ച് പ്രായത്തിലും 
തികഞ്ഞ പക്വതയോടെ 
എന്റെ വീട് നോക്കുന്ന...
എന്നെ നോക്കുന്ന എന്റെ മെഹർ...!

മിക്കവാറും എനിക്കും എന്റെ മകനും വെച്ചുണ്ടാക്കി തരുന്ന...
വീട് വൃത്തിയാക്കി സൂക്ഷിക്കുന്ന..
ഞങ്ങളെ വഴക്കിടുകയും
തിരുത്തുകയും ചെയുന്ന ഞങ്ങളുടെ മെഹർ...!!

എന്റെ സങ്കടങ്ങളിൽ കെട്ടിപിടിച്ചു കിടക്കാനും...
അവളുടെ സങ്കടങ്ങളിൽ 
അരികെ കിടക്കാനും ഞങ്ങൾക്ക് 
വേറെയാരുമില്ല...!!

പരിധികളും
പരാതിയും ഇല്ലാതെ..
എന്നും അടുക്കളയിൽ എനിക്കൊരു കൂട്ടാണ് എന്റെ മെഹർ...!!

ഞങ്ങളുടെ സങ്കടങ്ങൾ ഒക്കെയും അടുക്കളയിൽ പാചകം ചെയ്തും പാത്രം കഴുകിയും ഞങ്ങൾ തീർക്കുന്നു...!!

Happy Bday my dear...😘

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)