ബാധ്യത... (30/03/2026)

ജീവിതത്തിൽ ആദ്യമായി ഞാനൊരു ബാധ്യതയാണെന്ന് എനിക്ക് സ്വയം തോന്നിത്തുടങ്ങിയത് 2021 ഒക്ടോബർ മുതലാണ്...!!

സ്വയം കാർ ഡ്രൈവ് ചെയ്ത് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയെങ്കിലും സർജറിയ്ക്ക് ശേഷം ഡിസ്ചാർജ് ആയപ്പോൾ തിരിച്ചു തനിയെ ഡ്രൈവ് ചെയ്തു പോകാനുള്ള അവസ്ഥയിൽ ആയിരുന്നില്ല ശരീരം...
മൂത്രസഞ്ചിയുടെ പകുതിയും പൊക്കിളും മുറിച്ചു മാറ്റി...
മൂന്നാല് ട്യൂബ്കളും ബാഗുകളുമൊക്കെയായി ശരീരത്തിൽ ഡെക്കറേഷൻ കുറെ ഉണ്ടായിരുന്നു...
ഇരുന്ന് ഡ്രൈവ് ചെയ്തു പോകാനുള്ള അവസ്ഥയായിരുന്നില്ല ശരീരം ...!!
അതുകൊണ്ട് തന്നെ 
രാവിലെ പതിനൊന്നു മണിക്ക് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയെങ്കിലും വൈകുന്നേരം 7 മണി ആവേണ്ടി വന്നു എന്നെ തിരിച്ചു വീട്ടിൽ എത്തിക്കാൻ ഒരു ആളുണ്ടാവാൻ...!!
ജോവിൻ മാത്യു എന്ന എന്റെ ബാല്യകാല സുഹൃത്ത് ആയിരുന്നു  എന്നെ വീട്ടിൽ എത്തിച്ചത്...!!
അന്നാണ്  ജീവിതത്തിൽ ആദ്യമായി രക്തബന്ധത്തിന്റെ പൊള്ളത്തരം ഞാൻ മനസിലാക്കിയത് ...!!

അതൊരു തിരിച്ചറിവ് ആയിരുന്നു..

പിന്നീട് ഒരിക്കലും ആർക്കും ബാധ്യതയാവാതിരിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്...
ഒരു തവണ പോലും ട്രീറ്റ്മെന്റിന്റെ പേരിൽ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ...
എങ്കിലും ഒന്നോ രണ്ടോ തവണ ചിലരുടെ നിർബന്ധങ്ങൾക്ക് എനിക്ക് നിന്ന് കൊടുക്കേണ്ടി വന്നിട്ടുണ്ട്..
അതിന്റെ കണക്ക് പറച്ചിൽ ഇന്നും അനുഭവിക്കുന്നു...!!

കാലം കുറച്ചു കടന്ന് പോയപ്പോൾ ഞാൻ തിരിച്ചറിഞ്ഞു...
എന്റെ മക്കൾ എന്റെ മാത്രം ചുമതലയാണെന്ന്..!!
അതിന്റെ പേരിൽ വേറെയാരും ബുദ്ധിമുട്ടരുത് എന്ന് തീരുമാനിച്ചു..
അങ്ങനെ ഞാനും മക്കളും പടിയിറങ്ങി...
തനിയെ ജീവിച്ചു പഠിക്കുവാൻ...
ആർക്കും ബാധ്യതയാവാതെ...!!

വർഷങ്ങൾ പെട്ടന്ന് കടന്ന് പോയി..
ഇപ്പോൾ ഞാനും മക്കളും ഈ ജീവിതം ആസ്വദിച്ചു തുടങ്ങി...
ആരെയും ബുദ്ധിമുട്ടിക്കാതെ...
ആർക്കും ഒരു ഭാരം ആവാതെ ഞങ്ങളും ജീവിച്ചിരിക്കുന്നു ..!!

പറക്കമുറ്റാത്ത രണ്ട് മക്കൾ കൂടെയുള്ളത് കൊണ്ട് തന്നെ  
പുറംലോകവുമായി എനിക്ക് ഇന്ന്  വലിയ ബന്ധങ്ങൾ ഇല്ല..
ആരുമായും സൗഹൃദങ്ങളില്ല..
എന്റെ സ്കൂളിലെ ചിലരൊഴികെ...!!
എന്നെ വിളിക്കാനും എനിക്ക് വിളിക്കാനും ഈ ലോകത്ത് ആരുമില്ല..!!
ആഴ്ചയിൽ ഒരിക്കൽ എന്നെയും എന്റെ മക്കളെയും തേടിയെത്തുന്ന 74 വയസുള്ള എന്റെ അച്ഛനാണ് ഞങ്ങൾക്ക് ഈ ലോകത്ത് ആകെയുള്ള ബന്ധം .!!

പരാതികൾ ഇല്ലാതെ...
ഞാനും മക്കളും മാത്രം അടങ്ങുന്ന ഒരു ചെറിയ ലോകത്ത് സ്വസ്ഥമായി ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു...!!


Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)