എന്നെപോലെയുള്ളവർ ... (19/09/2023)

നമ്മെ വേദനിപ്പിക്കാൻ നമ്മൾ സ്നേഹിച്ചവർക്ക് മാത്രമേ സാധിക്കൂ...!!
നശിപ്പിക്കുവാനും...!!

വേദനിപ്പിക്കും എന്ന് അറിയിച്ചു തന്നിട്ടും....
പ്രവർത്തിച്ചു കാണിച്ചിട്ടും...
വേദനിക്കപ്പെടാൻ മാത്രം ജീവിച്ചിരിക്കുന്ന ചിലരുണ്ട്...!!

എന്നെപോലെയുള്ളവർ...!!

ആർക്കും വേണ്ടാത്ത...
ഒരു ഉപകാരവും ഇല്ലാത്ത...
എന്നെ പോലെയുള്ളവർ...!!

എത്ര കിട്ടിയാലും പഠിക്കാത്ത...
ഒരുപാട് അവഗണിച്ചിട്ടും
മനസിലാക്കാത്ത എന്നെപോലെയുള്ളവർ...!!

ഉറങ്ങാൻ എന്നും മദ്യത്തെ കൂട്ട് പിടിക്കുന്ന....
ഉണർന്നിരിക്കുമ്പോൾ ഭ്രാന്ത് പിടിക്കുന്ന മനസുള്ള എന്നെപോലെയുള്ളവർ...!!

സ്നേഹിച്ചവർക്കും
കൂടെ കൊണ്ട് നടന്നവർക്കും ഭാരമാവുന്ന...
ബാധ്യതയാവുന്ന...
എന്നെപോലെയുള്ളവർ...!!


Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)