എനിക്കൊരു പ്രണയം ഉണ്ടായിരുന്നു... (30/09/2023)
നല്ല മഴയുള്ളൊരു ശനിയാഴ്ച..!!
രാവിലെ മുതൽ തിരക്കിൽ..!!
എങ്കിലും
പതിവ് പോലെ അലസനായി ഇന്ന് മുങ്ങാൻ പറ്റില്ല...!!
ക്ലാസ്സ് ടീച്ചർ ആണ്...
പതിവിന് വിപരീതമായി ക്ലാസ്സിൽ
കുറെ നല്ല കുഞ്ഞുങ്ങൾ..!!
(പൊതുവെ തിരിവ് ആയിരുന്നു )
പ്രോഗ്രസ്സ് card റെഡി ആക്കണം..!!
മാതാപിതാക്കളെ കാണണം..
മക്കളെ കുറിച്ച് രണ്ട് പറയണം...
അവരെ പുളകം കൊള്ളിക്കണം..
(എന്താകുമോ എന്തോ...??)
പതിവ് പോലെ HM നെ പറ്റിച്ചു ചായ കുടിക്കാൻ മുങ്ങി...
പതിവ് തെറ്റിച്ചില്ല ...
പിടിക്കപ്പെട്ടു..!!
കൈയോടെ HM പൊക്കി...!!
അറവ് മാടിന്റെ മുന്നിൽ ഇറച്ചിക്കാരനെ പോലെ HM കാത്തിരിക്കുന്നുണ്ടായിരുന്നു..!!
കണ്ടപാടെ ചോദ്യം ചെയ്യുന്നു...
പതിവ് പോലെ ഞാൻ നിഷ്ക്കൂ ആവുന്നു...
HM ക്ഷമിക്കുന്നു..
ശുഭം...!!
സമയം 12 മണി...!!
വയറു വിശക്കുന്നു...
Dieting ന്റെ ഭാഗമായി രാവിലെ കഴിച്ച രണ്ടു ഉണക്ക ചപ്പാത്തി വയറ്റിൽ കിടന്നു തെറി വിളിക്കുന്നു..!!
ഒരു പണിയും ഇല്ലെങ്കിലും ജോലി തിരക്ക് കാരണം വരാൻ വൈകിയ അവസാന ഒപ്പിനായി ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു..!!
Net on ചെയ്യുന്നു...
Watsup നോക്കുന്നു...
മെസ്സേജ് ഒന്നുമില്ലെന്ന് അറിഞ്ഞു അടങ്ങുന്നു...!!
12.30
മുഖത്ത് മാസ്കും (നിപ്പ പേടി??)
ഒരു സാരിക്കാരി ചേച്ചി 6G
ക്ലാസ്സും തിരക്കി വരുന്നു..
ഏതോ കുട്ടികൾ വഴിതെറ്റിക്കാതെ (ഭാഗ്യം ) ക്ലാസ്സിൽ എത്തിക്കുന്നു...!!
മാർക്ക് കുറഞ്ഞു പോയ ഒരു പയ്യനെ ചീത്ത വിളിക്കുന്ന തിരക്കിൽ ആ സാരിക്കാരിയെ
ഞാൻ ശ്രദ്ധിക്കുന്നില്ല...!!
"സാറെ മൂത്ത കൊച്ചിന്റെ ക്ലാസ്സിൽ പോയിട്ട് വരാട്ടോ.. "
അശരീരി പോലെ കേട്ട വാക്കുകൾക്ക് മുഖം ഉയർത്താതെ തലയാട്ടി ഞാനും..!!
ഏതോ ഒരു സാരിക്കാരി ഇറങ്ങി പോകുന്നു.
വീണ്ടും ശുഭം...!!
സമയം 1.30
സ്കൂൾ ഏകദേശം കാലിയാവുന്നു...
മാതാപിതാക്കൾ കുട്ടികളെയും കൊണ്ട് പോയിരിക്കുന്നു..
തിരക്കുകൾ കഴിഞ്ഞു ടീച്ചേർസ് staff റൂമിലേയ്ക്ക്...!!
ഇനിയെന്ത് എന്ന് ചിന്തിച്ചു കൊണ്ട് ഞാനും പുറത്തേയ്ക്ക്...!!
പെട്ടെന്നാണ്....
ആ സാരി എവിടയോ കണ്ടത് പോലെ...!!
നോക്കണ്ട..!!
ഞാനൊരു വായി നോക്കിയാണെന്നു അവർ തിരിച്ചറഞ്ഞാലോ..
(ദൈവം സത്യം...
ഒരിക്കലും ഞാൻ "വായിൽ" നോക്കാറില്ല )
എങ്കിലും ...
ഞാൻ ഒന്ന് നോക്കി പോയി...!!
നീയോ...??
ഇതെന്താ ഇവിടെ..??
എന്താ പറയാതെ...??
ആരെങ്കിലും കണ്ടോ??
ഒരുപാട് ചോദ്യങ്ങൾ ഒന്നിന് പുറകെ ഒന്നാകെ...!!
അവൾ ചിരിയോടു ചിരി..!!
വാ പൊളിച്ചു കൊണ്ട് ഞാനും...!!
എന്നാലും....
നീ...??
തന്നെ ഒന്ന് ഞെട്ടിക്കാൻ ചെയ്തതാ...!!
കൊള്ളാം ഞാൻ ഞെട്ടിയിരിക്കുന്നു...!!
NB : സാങ്കല്പികം ❤️
ആഗ്രഹം മാത്രം..!!