തനിയെ... (16/09/2023)
ഇടയ്ക്ക് തന്നിലേയ്ക്ക് തിരിഞ്ഞു നടക്കണം...!!
ഒരിക്കലും ഇറങ്ങി പോകേണ്ടി വരാത്ത....
ആരും ഇറക്കി വിടാൻ ഇടയില്ലാത്ത ഒരിടം തന്നിടം തന്നെയാണ്...!!
ഒറ്റയ്ക്ക് ആവുന്നതും മനോഹരമാണ്....!!
പറക്കാൻ പഠിപ്പിച്ച കുഞ്ഞി കിളികളെ അമ്മക്കിളി തനിയെ വിടുന്നത് പോലെ....
ചിറകായി കഴിഞ്ഞാൽ തനിയെ വിടുക...!!
പതിയെ....
പുതിയ കൂട്ട് ഉണ്ടാവട്ടെ...!!
ലോകം വിശാലമാണ്...
നാം കാണിച്ചു കൊടുക്കുന്നത് മാത്രമല്ല കാഴ്ചകൾ എന്ന് അറിയട്ടെ...
മനസിലാക്കട്ടെ...
ആസ്വദിക്കട്ടെ.,..!!
എന്നിട്ട്...
തനിച്ചു നടക്കണം...
തനിയെ ആവണം...!!
നടന്ന വഴികളെ പഴി പറയാതെ...
ഓർമ്മകളെ മറവിയ്ക്ക് വിട്ടുകൊടുക്കാതെ...
ഒറ്റയ്ക്ക് നടക്കണം...!!
കാറ്റും..
മഴയും മഞ്ഞും ആസ്വദിച്ചു കൊണ്ട്...
മുന്നോട്ട് തനിയെ നടക്കണം...
ചിന്തകൾക്ക് ഭാരം തോന്നും...
ചിലപ്പോൾ സങ്കടം അണപ്പൊട്ടും...
എങ്കിലും തനിച്ചാവണം...
ഒറ്റയ്ക്ക് അല്ലേ തുടങ്ങിയത്...
ഒടുങ്ങുന്നതും ഒറ്റയ്ക്ക് തന്നെ
പിന്നെയെന്തിന് ഒരു കൂട്ട്..??
തനിച്ചു തന്നെ നടക്കുക...
വഴികളിൽ ഇരുൾ വീഴുമ്പോൾ
തിരിഞ്ഞു നടക്കുക...
തന്നിടത്തിലേയ്ക്ക്...!!