മറവി... (02/09/2023)

മറവി അനുഗ്രഹം ആണെന്ന് ആരാ പറഞ്ഞത്...??
ചിലപ്പോഴൊക്കെ അതൊരു ശാപമാണ്...!!
ഓർമ്മിക്കാൻ നല്ലത് ഉള്ളവർക്ക്...
നഷ്ടപ്പെട്ടതിനു വില കൽപ്പിക്കുന്നവർക്ക്...
തിരിച്ചു കിട്ടാൻ സാധ്യതയില്ലാത്തവരെ സ്നേഹിക്കുന്നവർക്ക്...!!
നടന്ന വഴികൾ മറക്കാൻ ഇഷ്ട്ടപെടാത്തവർക്ക്...!!

നാളെകളിൽ കൂടെയുണ്ടാവുന്നത് ആ ഓർമ്മകൾ മാത്രമായവർക്ക് മറവി ഒരു ശാപം തന്നെ...!!

എനിക്കും മറക്കണ്ട...!!
കൈ പിടിച്ചു നടന്ന വഴികളും...
ഒരുമിച്ച് പങ്കിട്ട നിമിഷങ്ങളും..!!

എന്നെ മറന്നാലും ഞാൻ മറക്കാതെ ഇരിക്കാൻ എനിക്ക് ഓർമ്മകളിൽ ചിലത് വേണം..!!

ഇനിയൊരിക്കലും ആരുമായും ആവർത്തിക്കാൻ ആഗ്രഹമില്ലാത്തതും...
മറവിക്ക് വിട്ടുകൊടുക്കുവാൻ മനസില്ലാത്തതുമായ ചില ഓർമ്മകൾ വേണം...
മരിക്കാതെ...
ചിതല് പിടിക്കാതെ...
മാഞ്ഞു പോവാതെ...
ഇനിയുള്ള എന്റെ നാളെകളിൽ എനിക്ക് വേണം...!!
ഒരു മറവിക്കും വിട്ടു കൊടുക്കാതെ...!!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)