പഴി... (23/09/2023)
ഒരിക്കൽ തോറ്റു പോയവർ..
പിന്നീട് ഇടയ്ക്ക് തോറ്റു കൊണ്ടിരിക്കും...!!
ഒറ്റപ്പെടും...
കുറ്റപ്പെടുത്താൻ ആളുണ്ടാവും..
നമ്മെ കേൾക്കാനോ വിശ്വസിക്കാനോ ആരുമുണ്ടാവില്ല...!!
ഞാനും തോറ്റുപോയവരുടെ കൂട്ടത്തിൽ ആണ്..
ഇടയ്ക്ക് അത് ഓർമ്മിപ്പിക്കാൻ എന്നപോലെ ചിലർ വരും...
അവർ ഒരുപാട് പറയും...
സങ്കടം തോന്നും ...
ആരോടും പറയാൻ സാധിക്കാതെ ഉള്ളിലൊതുക്കും...
ഒരു വിങ്ങി പൊട്ടലായി...
തേങ്ങലായി ഇടയ്ക്ക് പുറത്തേയ്ക്ക് വരും...!!
എത്ര കാലം ജീവിച്ചിരുന്നാലും ഇതൊന്നും വിട്ടു പോവില്ല...
ഒരു നോവായി...
ഉണങ്ങാത്ത മുറിവായി...
ഓർമ്മകളിലും
നാളെകളിലും ജീവിക്കും...!!
ഇനിയൊരിക്കലും സന്തോഷിക്കാതിരിക്കാൻ...
വീണ് പോയിടത്ത് നിന്നും
എഴുന്നേൽക്കാതിരിക്കാൻ...!!