faizy... (21/09/2023)

ഇന്ന്‌ ഫൈസിയുടെ ദിവസമാണ്...!!
ജീവിതത്തിൽ ആദ്യമായി ഒരു സമ്മാനം വാങ്ങിയ സന്തോഷത്തിലാണ് അവൻ..
കൂടെ ഞാനും..!!

വൈകുന്നേരം സ്കൂളിൽ നിന്നും കാറിൽ കയറിയത് മുതൽ വീട്ടിൽ എത്തി കഴിഞ്ഞു അവൻ ആഗ്രഹിക്കുന്ന സമ്മാനം ആവശ്യപ്പെടാൻ പറഞ്ഞപ്പോഴും അവന്റെ മുഖത്ത് ഞാൻ കണ്ടൊരു സന്തോഷമുണ്ട്..!!
ഇതുവരെ കാണാത്ത...
ഞാൻ അനുഭവിക്കാത്ത...
ഒരു സന്തോഷം...!!

ഒരിക്കലും ഞാൻ പഠിപ്പിക്കാത്ത..
പറഞ്ഞു കൊടുക്കാത്ത...
എനിക്ക് അറിയാത്ത...
ഒരു ഭാഷയിൽ അവന് സമ്മാനം..!!

ഇന്നലെ എന്റെ സ്വന്തം വിഷയത്തിൽ...
ഇംഗ്ലീഷ് ഭാഷയിൽ...
ഒരു കവിത ചൊല്ലാൻ സാധിക്കാതെ..
മുഴുമിപ്പിക്കാൻ സാധിക്കാതെ...
കരഞ്ഞു കൊണ്ട്...
പകച്ചു സ്റ്റേജിൽ നിന്നും
എന്റെ മുന്നിൽ തല കുനിച്ചു നിന്നുപോയ
ഫൈസി..!!
അതെ ഫൈസി...
 ഇന്ന്‌ എന്നെ ഞെട്ടിച്ചിരിക്കുന്നു..!!
അവന്റെ സ്വന്തം കഴിവ് കൊണ്ട്..
കാർട്ടൂൺ കണ്ട് പഠിച്ച ഹിന്ദി ഭാഷ കൊണ്ട്...!!

ഒരു സമ്മാനത്തിൽ എന്തെന്നു ചോദിച്ചേക്കാം...!!
പക്ഷേ 
എനിക്ക് ഇതൊരു വലിയ സംഭവമാണ്...!!
ഫൈസിയ്ക്ക്
ഇത് അവന്റെ ദിവസവും..!!

ആദ്യമായി അവന്റെ മുഖത്ത്  ഞാൻ കണ്ടൊരു തിളക്കമുണ്ട്...
ആഘോഷിക്കാൻ വെമ്പുന്ന
 ഒരു മനസ്സ് ഞാൻ കണ്ടു..
എന്തോ നേടിയ ഒരു ചിരി
ഞാൻ കണ്ടു...!!

അത് മാത്രം മതി എനിക്ക് ഇന്ന്‌ സന്തോഷിക്കാൻ...
ജീവിച്ചിരിക്കാൻ...!!
നാളെക്കായി ഉറങ്ങാൻ...
ഒരു ദിനം എന്റെ മകന്റെ മാത്രമായി ഓർക്കാൻ കിട്ടിയ സുഖമുള്ള ഒരു ഉറക്കം..!!

കടപ്പാട്... Music teacher ❤️

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)