ഭീതി... (21/09/2023)
ഇന്നെന്റെ മക്കളിൽ കണ്ടൊരു ഭയമുണ്ട്...!!
അവന്റെ വാക്കുകളിൽ...
ഒരു പത്തു വയസുകാരന്റെ വാക്കുകളിൽ...!!
"ഡാഡി...
എന്റെ രോമം ഒക്കെ എഴുന്നേറ്റു..
ഞാൻ പേടിച്ചു പോയി...
ഞങ്ങളെ വല്ലതും ചെയ്യുമോ എന്ന് പേടിച്ചു..
ശരിക്കും എനിക്ക് പേടി വന്നു ഡാഡി.. "
ആറു വയസുള്ള എന്റെ മോൾ കാണിച്ച തെറ്റ് (അവളെ ഞാൻ ന്യായികരിക്കുന്നില്ല )
അതിന് ഞാൻ കൊടുക്കേണ്ടി വന്ന വില...!!
40 മിനിറ്റോളം കാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട്
എന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ അവശേഷിപ്പിച്ചു കൊണ്ട് ഇറങ്ങി പോയി...!!
എപ്പോഴെങ്കിലും എന്നെ സ്നേഹിച്ചിട്ടുണ്ടോ..?
എന്നെ മനസിലാക്കിയിട്ടുണ്ടോ..??
മറ്റൊരാൾക്ക് വേണ്ടി എന്നെ വെറുക്കാൻ സാധിക്കുന്നുവെങ്കിൽ...
ഉപേക്ഷിച്ചു പോകാൻ പറ്റുമെങ്കിൽ...
അത് തന്നെ സംഭവിക്കട്ടെ...
ആർക്കും വേണ്ടാത്തൊരുവൻ
ആയി തന്നെ ഞാൻ അവശേഷിച്ചേക്കാം...!!
പിണക്കങ്ങളും പരാതികളും ഇല്ലാതെ...
എന്റെ മദ്യത്തെ മാത്രം പ്രണയിച്ചു കൊണ്ട്...
ഇനിയൊരു തിരിച്ചു പോക്കും ആരിലേയ്ക്കും ഇല്ലാതെ...
ഇവിടെ ഞാൻ ജീവിച്ചിരിക്കുന്നു..!!