തോറ്റുപോയവൻ...04/09/2023)

ജീവിതത്തിൽ ഇടയ്ക്കിപ്പോൾ തിരിഞ്ഞു നോക്കാറുണ്ട്...!!

ഒന്ന് കാലിടറിയപ്പോൾ ...
വീണ് പോയതിന് ശേഷം..!!

ഒരേയൊരു ചോദ്യത്തിന് ഉത്തരം തേടി...!!

പലപ്പോഴും ഓർത്തെടുക്കാൻ ശ്രമിക്കാറുണ്ട്...
തിരുത്തുവാൻ ആഗ്രഹിക്കാറുമുണ്ട്...
ഇനിയോരിക്കലും  സാധിക്കില്ലെങ്കിലും..!!

ഉത്തരമില്ലാത്ത ചോദ്യം..!!

എവിടെയാണ്  ജയിച്ചത്...??
സ്നേഹിക്കപ്പെട്ടത്...??
അംഗീകരിക്കപ്പെട്ടത്...??

ജീവിതത്തിൽ....

മകൻ എന്ന നിലയിൽ പരാജയമായിരുന്നു...!!
സഹോദരൻ എന്ന നിലയിലും..!!
കാമുകനായും ഭർത്താവായും പരാജയം തന്നെ...!!
അച്ഛനായും സുഹൃത്തായും
വലിയൊരു തോൽവിതന്നെ...!!

എങ്കിലും...

പതിനാറു വർഷങ്ങൾക്കിപ്പുറം..
തിരിഞ്ഞു നോക്കുമ്പോൾ...
പിന്നോട്ട് നടക്കുമ്പോൾ...

ഒരു തോന്നൽ...

ഞാൻ ജയിച്ചിരിക്കുന്നു...!!

കുട്ടികളുടെ പ്രീയപെട്ടവൻ
എന്ന നിലയിൽ...!!
അവരുടെ ലാളനയും വാത്സല്യവും ഒരുപാട് അനുഭവിക്കുന്നൊരാൾ എന്ന നിലയിൽ...!!
അവര് ചേർത്തു നിർത്തുന്നൊരാൾ എന്ന നിലയിൽ...!!

എവിടെയെങ്കിലും ജയിച്ചു എന്ന് കരുതാൻ ആഗ്രഹിക്കുന്നത് ഇവിടെ മാത്രം...!!
മകന്റെ പ്രായമുള്ള കുട്ടികളുടെ
അധ്യാപകനായും കൂട്ടുകാരനായും വഴി കാട്ടിയായും പതിനാറു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു...!!

സമ്പാദ്യം കുഞ്ഞുങ്ങളാണ്...
അവരുടെ സ്നേഹവും കരുതലുമാണ്
മുതൽക്കൂട്ട്...!!
നിക്ഷേപവും ആസ്തിയും അവര് തന്നെ...!!


പലതും മറക്കുന്നതും...
ചിലതിനെ അതിജീവിക്കുന്നതും
ഈ കുഞ്ഞു മുഖങ്ങളിലെ ചിരി കണ്ട് മാത്രമാണ്...!!

നിഷ്കളങ്കമായ പുഞ്ചിരിയും...
ആത്മാർത്ഥമായ സ്നേഹവും കൊണ്ട് അവർ കീഴടക്കിയത് എന്നെ തന്നെയായിരുന്നു...!!

ഇന്നും...

ഈ സെപ്റ്റംബർ അഞ്ചിനും...
ഇനി വരുന്ന ഒരുപാട് സെപ്റ്റംബർ അഞ്ചിനും...
ഇതുപോലെ കുഞ്ഞുങ്ങളുടെ ഹൃദയത്തിൽ തന്നെ ജീവിക്കുവാൻ ആഗ്രഹിച്ചു കൊണ്ട്....

എല്ലാ അധ്യാപക സുഹൃത്തുക്കൾക്കും എന്റെ  വിദ്യാർത്ഥി മക്കൾക്കും ഒരുപാട് നന്ദി..!!

അധ്യാപക ദിനാശംസകൾ...❤️





Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)