self love fb (20/06/2025)
43 വയസ്സിലെ എന്നെ എനിക്ക് ഇഷ്ട്ടമായിരുന്നു...!!
ഇന്നലെ വരെ..
എനിക്ക് എന്നെ ഇഷ്ട്ടമായിരുന്നു...!!
എന്റെ പൊങ്ങിയ പല്ലുകളും..
ഉന്തിയ വയറും...
കഷണ്ടി കയറിയ മുടിയും എനിക്ക് ഇഷ്ട്ടമായിരുന്നു...
ഇന്നലെവരെ..!!
ഓരോ തവണയും കണ്ണാടിയിൽ നോക്കുമ്പോൾ ഞാൻ എന്റെ സൗന്ദര്യം കണ്ടു...
എന്നോട് തന്നെ ഇഷ്ട്ടം കൂടി..!!
കുറവ് തോന്നിയില്ല...
ഒന്നും മാറ്റാൻ തോന്നിയതുമില്ല..!!
ശരീരത്തിൽ അഞ്ചു തവണ കയറിയ ഓപ്പറേഷൻ തീയേറ്റലെ കത്തിയെ പോലും ഞാൻ ഇഷ്ടപ്പെട്ടു...!!
ക്യാൻസർ മുറിച്ചു മാറ്റിയ
എന്റെ പൊക്കിളിനെ ഞാൻ ഇടയ്ക്ക് ഓർക്കാറുണ്ട്...!!
ശുന്യമായ ആ ഭാഗത്ത് ഇപ്പൊ തെളിഞ്ഞു നിൽക്കുന്ന മുറിപ്പാട്
ഇടയ്ക്ക് ഞാൻ നോക്കാറുണ്ട്..!!
അതിലും ഞാൻ അഭംഗി കണ്ടില്ല..!!
ഇന്ന്...
ഒരിക്കൽ കൂടി ഞാൻ എന്നിലേയ്ക്ക് നോക്കി...!!
ആകെ എല്ലാം കുറവുകൾ മാത്രം...!!
എല്ലാ മുറിപ്പാടും എനിക്ക് ആരോചകമായിരിക്കുന്നു...!!
എന്റെ ശരീരം എത്ര വികൃതമായിരിക്കുന്നു...!!
ആർക്കും ഇഷ്ട്ടം തോന്നുന്ന ഒന്നും അതിൽ അവശേഷിക്കുന്നില്ല എന്ന് ഞാൻ ഇന്ന് തിരിച്ചറിഞ്ഞു..!!
എന്റെ ചിന്തകൾ കൂടി എനിക്ക് അന്യമായിരിരിക്കുന്നു..!!
ഓർമ്മകളിൽ എവിടെയോ ശൂന്യത അനുഭവപ്പെടുന്നു...!!
എന്റെ മനസ്സും
കീറി മുറിക്കപ്പെട്ടിരിക്കുന്നു...!!!
ഓർമ്മകൾ ഒരിക്കലും ഉണങ്ങാത്ത മുറിവ് ആയിരിക്കുന്നു..!!
എന്റെ സന്തോഷം അകലെയായിരിക്കുന്നു...!!
എന്റെ സൗന്ദര്യം നഷ്ടപ്പെട്ടിരിക്കുന്നു...!!
ആർക്കും വേണ്ടാത്ത...
ഒന്നിനും കൊള്ളാത്ത ഒരു വസ്തുവായി ഞാൻ മാറിയിരിക്കുന്നു...!!