ആശ്വസിപ്പിക്കൽ.. (15/01/2022)
ആശ്വസിപ്പിക്കൽ എളുപ്പമാണ്...
അത് രണ്ട് തരത്തിൽ കിട്ടാറുണ്ട്...!
എല്ലാം ശരിയാകുമെന്ന് ഒരു കൂട്ടർ...!
അതല്ല...എല്ലാം നമുക്ക് ശരിയാക്കാം എന്ന് വേറെ ചിലർ...!!!
രണ്ടാമത് പറഞ്ഞവരെ കണ്ടുകിട്ടാൻ സാധ്യത വളരെ കുറവാണ്... അവർ വിരളമാണ്..!!
അങ്ങനെ ഒരാളെ കൂടെ കൂട്ടിയാൽ ജീവിതം പൂർണമാകും... യാത്രയും..!!
അങ്ങനെ ഒരാളെയാണ് ഞാനും അന്വേഷിച്ചത്...
നേരെത്തെ പറഞ്ഞ അസാധ്യത ഇപ്പോൾ മനസിലായി...!!
അല്ലേലും ആഗ്രഹിച്ചത് മുഴുവൻ ലഭിച്ചാൽ അതൊരു അമാനുഷികത ആയി പോവില്ലേ...???
ഒരിക്കലും ഒന്നും ശരിയാവാൻ പോകുന്നില്ല...
തെറ്റുമെന്നത് തന്നെയാണ് ജീവിതം...
അത് തന്നെയാണ് അനുഭവവും...!!
എന്റേതൊന്നും ശരിയായില്ലേലും ചുറ്റുമുള്ളവർ ഒക്കെ സന്തോഷിക്കട്ടെ...
സമാധാനത്തോടെ ഉറങ്ങട്ടെ..
ഉണർന്നിരിക്കാനും...
വഴി തെറ്റി നടക്കാനും
എന്റെ ജീവിതം ഇവിടെ ബാക്കിയുണ്ടാവട്ടെ...!!
ആരോടും പരാതിയില്ല..
പ്രതികാരമില്ല...
സങ്കടം ഒട്ടുമില്ല എന്ന് പറയുന്നില്ല...!!