ഉറപ്പ്... (19/01/2022)

ചില ഉറപ്പുകൾ അങ്ങനെയാണ്...
ഉപേക്ഷിക്കേണ്ടവ...
ഇഷ്ട്ടം ഉണ്ടെങ്കിലും...!

വഴിയിൽ കണ്ടു മുട്ടുന്നവരെ വെച്ച് ജീവിതം പ്ലാൻ ചെയ്യരുത് എന്ന് പറയുന്നത് അത്‌ കൊണ്ടാവും...!!

ഇഷ്ടങ്ങൾ ആപേഷികമാണ്...
വെറുപ്പും...!!

ആർക്കും ആരോടും തോന്നാവുന്ന ഒന്ന് മാത്രം...!!

കൂടെ ഉണ്ടാവുമെന്നോ കൂട്ട് കിട്ടുമെന്നോ ആഗ്രഹിക്കുന്നത്
ആഗ്രഹം മാത്രമായി അവശേഷിക്കുന്നു..!

ഒറ്റയ്ക്ക് ആവുന്നത് തന്നെയാ നല്ലത്...!!

ആരോടും ഒന്നും പങ്ക് വെയ്ക്കാത്തതാണ് നല്ലത്..!!

കാരണങ്ങൾ ഉണ്ടാവാം...
ഉണ്ടാക്കാം...
ഉപേക്ഷിക്കാനും
സ്വീകരിക്കാനും....!!

തനിച്ചാവുന്നതിനും
എനിക്കുമുണ്ട് കാരണം...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)