ജീവിതം....?? (06/01/2022)
ഇടയ്ക്ക് ഓർക്കാറുണ്ട്...
എന്തിന് ജീവിക്കണം...?
ആരുമില്ലാതെ...
ആർക്കും വേണ്ടാതെ...
എല്ലാവരെയും വെറുപ്പിച്ചു..
ഒറ്റയ്ക്ക്...
സ്നേഹിക്കുന്നവരെ പോലും തിരിച്ചു സ്നേഹിക്കാതെ..
എന്തിന് ജീവിക്കണം..??
മടുപ്പാണ്...എല്ലാത്തിനോടും...!!
എന്റെ സന്തോഷം മറ്റുള്ളവരിൽ ആയിരുന്നു...
എന്നെ ചിരിപ്പിക്കാനും കരയിപ്പിക്കാനും ഞാൻ കൊടുത്ത സ്ഥാനങ്ങൾ തന്നെ...!!
രാവിലെ ഒരുങ്ങി സ്കൂളിലേയ്ക്ക്..
വൈകുന്നേരം വീണ്ടും എന്റെ കിടക്കയിലേയ്ക്ക്...!
അതിനപ്പുറം എനിക്കൊരു ലോകമില്ല...
ആളുകളില്ല...
വിനോദമില്ല...!!
എന്റെ തലയിണയാണ്
എന്റെ പങ്കാളി...
സങ്കടങ്ങൾ ഞാൻ പറയാതെ പറയുമ്പോൾ...
ഉറക്കം വരാതെ കിടക്കുമ്പോൾ...!!
എത്ര നാൾ കൂടി ഇങ്ങനെ ജീവിക്കേണ്ടി വരുമെന്ന് അറിയില്ല...!
ഒളിച്ചു കളിക്കുന്ന ക്യാൻസർ എത്രയും വേഗം തിരിച്ചു വരട്ടെ..!
മടുത്തു ഈ കാത്തിരിപ്പ്..
ഒറ്റയ്ക്കുള്ള ഈ ജീവിതം...!!
സന്തോഷിക്കാൻ ഒരു കാരണമില്ലാതെ...
ജീവിക്കാൻ ഒരു ലക്ഷ്യമില്ലാതെ
ഇനിയും എത്ര നാൾ...
ഒറ്റയ്ക്ക്...
വെറുക്കപെട്ടവനായി...
ചതിയനായി...!!