സ്റ്റാറ്റസ്... (15/12/2021)

നമ്മുടെ സ്റ്റാറ്റസ് നോക്കുന്നവരിൽ 90 ശതമാനം ആളുകളും അതിലെ സങ്കടങ്ങൾ ആസ്വദിക്കുന്നവർ ആണ്...!!

ബാക്കി 10 ശതമാനം നമ്മളെ പോലെ അനുഭവങ്ങളിൽ കൂടി കടന്ന് പോയത് കൊണ്ട് മാത്രം അത്‌ മനസിലാക്കുന്നു...!!

കുറെയേറെ പേര് സന്തോഷിക്കുന്നു...
നമ്മുടെ ദുഃഖം കാണുമ്പോൾ...!!

നമ്മുടെ രാത്രികളെ ഉറക്കമില്ലാതാക്കി അവർ സുഖമായി ഉറങ്ങുന്നു...!!

കൂടെ ഉണ്ടാവും...
കൂടെ ഉണ്ടാവണം...
എന്ന് നാം വിശ്വസിക്കുന്നവർ പോലും അന്യരായി പെരുമാറുന്നത് ചില ലക്ഷണങ്ങൾ തന്നെയാണ്...!!

എന്ത് പറ്റി എന്ന് ചോദിക്കുന്നവരും കൂടെ ഉണ്ടാവും എന്ന് പറയുന്നവരും ഇന്ന് വിരളമാണ്....
അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ അതൊരു ഭാഗ്യവും...!!

വെറുപ്പും ഇഷ്ട്ടകേടും പറയാതെ പറയാനുള്ള ഒരു ഉപാധി കൂടിയായി സ്റ്റാറ്റസ്...!!

മടുപ്പും അടുപ്പമില്ലായ്മ്മയും ഒക്കെ തുറന്ന് കാണിക്കുന്ന ഒരു സൂചിക....!!

കേവലം 24 മണിക്കൂറിന്റെ ആയുസേ ഉള്ളതെങ്കിലും അതിന്റെ ഓർമ്മപ്പെടുത്തൽ ഒരു തിരിച്ചറിവ് തന്നെയാണ്...!!

എന്റെ സ്റ്റാറ്റസും അത്‌ തന്നെ...!!
ഉദ്ദേശം... ഓർമ്മപ്പെടുത്തൽ..!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)