ഒഴുക്ക്... (08/01/2022)

എന്തൊക്കെ നേടിയാലും ആരൊക്കെ കൂടെ ഉണ്ടെന്ന് പറഞ്ഞാലും...
ഒറ്റയ്ക്ക് ആയി പോകുന്ന ദിനങ്ങൾ അതൊരു വേദന തന്നെയാണ്...!!

ഉറങ്ങാതെ.... ഒന്ന് കണ്ണടക്കാൻ സാധിക്കാതെ കിടക്കേണ്ടി വരുന്ന അവസ്ഥ...!!
ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളും എങ്ങുമെത്താത്ത കുറെ കണ്ടെത്തലുകളും ...!!
അർത്ഥമില്ലാത്ത വിവരണങ്ങളും..
ഇതിനിടയ്ക്ക്...
കാത്തിരിപ്പ് മാത്രമായി പോകുന്ന ജീവിതവും ബാക്കി..!!

മടുത്തു തുടങ്ങി എല്ലാം...!!
എങ്ങോട്ട് എന്നറിയാതെ യാത്ര...
എന്തിന് എന്ന് അറിയാതെ..!!
അഴിച്ചു വിട്ട തോണി പോലെ ഒഴുകി നടക്കുന്ന ജീവിതം...
ഒരു കരപോലും അടുത്തെങ്ങും ഇല്ലെന്നുള്ളത് സത്യം..!!
എങ്കിലും കാറ്റ് കൊണ്ടുപോയിക്കോളും എന്നൊരു വിശ്വാസം...!!

മടുപ്പ് കൂടി വരുന്നു...
ജീവിതത്തോടും കാത്തിരിപ്പിനോടും...!!

കൂടെ ഉണ്ടാവണം എന്ന് തോന്നിയവർ ഒരു മരീചിക പോലെ അവശേഷിക്കുന്നു...
എങ്ങും എത്താത്ത യാത്രയായി ജീവിതം...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)