മതിപ്പ്... (06/01/2022)
എനിക്ക് ഒരിക്കലും എന്നെ കുറിച്ച് മതിപ്പ് തോന്നിയിട്ടില്ല..!!
കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ഞാൻ ഒരു തോൽവി ആയിരുന്നു എന്നതാണ് സത്യം...!!
ജീവിതം മുഴുവൻ അങ്ങനെ ആയിരുന്നു...!!
പറയുവാൻ വലിയ നേട്ടങ്ങളോ
നന്മയോ ഇല്ലാത്ത ഒരുവൻ...!!
പേരെടുത്തു പറയാൻ ഒരു കൂട്ടുകാരനോ കൂടെ നിർത്താൻ ഒരു സ്വന്തകാരനോ ഇല്ലാത്തവൻ..!!
വലിയ ജോലിയോ
ഉയർന്ന വിദ്യാഭ്യാസ യോഗ്യതയോ ഇല്ലാത്തവൻ...!
സാമ്പത്തിക പിന്നോക്കവസ്ഥ അനുഭവിക്കുന്നവൻ..!
കടങ്ങളും ലോണുകളും സാമ്പത്ത് ആയി കൊണ്ട് നടക്കുന്നവൻ...!!
കൂടെ ഇറങ്ങി വന്നവൾ കൈലിരിപ്പ് മനസിലാക്കിയപ്പോൾ വെറുത്ത് ഉപേക്ഷിച്ചു പോയവൻ..!!
സ്നേഹം കൊടുക്കാൻ അറിയാത്തവൻ..
ഒരിക്കലും സ്വാതന്ത്ര്യം കൊടുക്കാത്തവൻ...!
ഉപേക്ഷിക്കപ്പെടേണ്ടവൻ..!!
ശത്രുകൾക്ക് ക്ഷാമമില്ലാത്തവൻ...!!
അഹങ്കാരി... പൊങ്ങച്ചക്കാരൻ...!!
ഇതൊക്കെയാണ് ഞാൻ...!!
തികഞ്ഞ മദ്യപാനി..!!
ഒരു ദിവസം പോലും കുടിക്കാതെ നിൽക്കാൻ സാധിക്കാത്തവൻ...!!
കള്ളുകുടിക്കാൻ ഉള്ള കമ്പനിക്കാർ അല്ലാതെ എന്തിനും ഏതിനും കൂടെ നില്കാൻ ഒരാളില്ലാത്തവൻ..!!
ഭക്തിയോ വിശ്വാസമോ തീരെയില്ലാത്തവൻ...!!
ഒരു മതത്തിലും രാഷ്രീയത്തിലും ആകർഷകൻ അല്ലാത്തവൻ..!!
ജീവിതത്തിൽ ഒരു അച്ചടക്കവുമില്ലാത്തവൻ...!!
ചരട് പൊട്ടിയ പട്ടം പോലെ ഏത് നിമിഷവും നിലംപതിക്കാനുള്ളവൻ...!!
വരവ് നോക്കാതെ സന്തോഷങ്ങൾക്ക് വേണ്ടി ചിലവ് കൂട്ടുന്നവൻ...!!
കണക്കുകൾ ഉണ്ടെങ്കിലും കണക്ക് കൂട്ടലുകൾ തെറ്റിക്കുന്നവൻ...!!
ആരോഗ്യം നോക്കാത്തവൻ...
ജീവിക്കാൻ കൊതിയില്ലാത്തവൻ ...!
ശുഭപ്തി വിശ്വാസം ഒട്ടുമില്ലാത്തവൻ...!!
ചതിയൻ... വിശ്വസിക്കാൻ കൊള്ളാത്തവൻ...!!
ഭാര്യയില്ലാത്തകൊണ്ട് ആരോടും കാമം മാത്രം തോന്നുന്ന ഒരു
സ്ത്രീവിഷയക്കാരൻ..!
ഒരേ സമയം ഒരുപാട് പേരെ വഞ്ചിക്കുന്നവൻ...!!
ഇതൊക്കെയാണ് ഞാൻ...!!
വൈകിയാണേലും തിരിച്ചറിയാൻ സാധിക്കുന്നത് ഒരു അനുഗ്രഹം തന്നെയാ...!!