ആത്മഹത്യ... (31/01/2022)

ജീവിതത്തിൽ എന്റെ പ്ലാനുകൾ എല്ലാം പിഴച്ചിട്ടേ ഉള്ളു.. ഇതുവരെ..!!
ഇഷ്ടങ്ങളും സ്വപ്നങ്ങളും ഒരിക്കലും സ്വന്തമായില്ല ...!
കൊതിച്ചതൊന്നും വിധിച്ചിരുന്നില്ല...!
ആഗ്രഹങ്ങൾ ആഗ്രഹങ്ങൾ ആയി തന്നെ അവശേഷിക്കുന്നു...!!
ആരോടും പരാതിയില്ല...
ഒന്നിനെ കുറിച്ചും സങ്കടമില്ല..!!
പ്രതികാരം ഒട്ടുമില്ല...!!
എന്നെ തോൽപിച്ചവർ ജയിച്ചു തന്നെ ജീവിക്കട്ടെ...!!

മരണമെങ്കിലും ഞാൻ പ്ലാൻ ചെയുന്നത് പോലെ തന്നെ സംഭവിക്കട്ടെ...
പ്രാർത്ഥിക്കുന്നു...!!

എനിക്ക് ആഴങ്ങളിൽ വിശ്രമിക്കണം...!
ഒരിക്കലും ഉയർന്നു വരാത്ത അഴങ്ങളിലേയ്ക്ക് എനിക്ക് ഒന്ന് കൂപ്പ് കുത്തണം...
ഇരുട്ടിലേയ്ക്ക്...!
ചെളിയിലേയ്ക്ക് താഴണം..
ഒരിക്കലും പൊങ്ങി വരാത്ത ഒരു ശവമായി തീരണം...!!

ചുറ്റുമുള്ള എല്ലാരും ഉറങ്ങുമ്പോൾ എനിക്ക് ഉണരണം...
എന്റെ യാത്ര തുടരണം...
പതിവായി പോകുന്ന എന്റെ ഇഷ്ട്ട സ്ഥലത്തേക്ക്...
ജീവിതം ആഘോഷിക്കുന്ന എന്റെ കൊച്ചു സന്തോഷങ്ങളുടെ നാട്ടിലേയ്ക്ക്..!!
ഓർമ്മകളിൽ ഒരുപാട് സന്തോഷം തളം കെട്ടുന്ന അവിടെ ആയിരിക്കണം എന്റെ അവസാനവും...
ഞാൻ സ്നേഹിക്കുന്ന ആളുകൾ ഉള്ള... എന്നെ ഇഷ്ടപെടുന്ന ചിലരുള്ള അവിടെ തന്നെ ആവണം എന്റെ മടക്കവും...!!

നാളത്തെ പകലിൽ പാലത്തിന്റെ 
കൈവരികളിൽ പിടിച്ചു നിന്നു കരയുന്ന അവരുടെ മുഖങ്ങൾ ഞാൻ കാണുന്നു...
കരയുന്നവരിൽ ഒരു സ്ത്രീ പോലും ഉണ്ടാവാതിരിക്കട്ടെ...!!
അവസാനമായി കാണാൻ മീൻ കൊത്തിയ കണ്ണുകൾ ഇല്ലാത്ത എന്റെ ശവം അവർക്ക് ഒരിക്കലും കിട്ടാതിരിക്കട്ടെ ...!!

രണ്ട് വർഷമായി എന്റെ സന്തത സഹചാരി ആയ എന്റെ കാർ അവിടെ എന്റെ തിരിച്ചു വരവും കാത്ത് കിടപ്പുണ്ടാവുമല്ലേ...??
ഇറങ്ങി പോകുമ്പോൾ ഞാൻ അതിലൊരു ഉമ്മ വെച്ചത് ആദ്യമായിട്ടാണ്...
അവസാനത്തേത് എന്ന് അവന് അറിയില്ലല്ലോ...!!
ഒരുപാട് കണ്ണീർ വീണ ആ സ്റ്റിയറിങ്ങിൽ ഇനി ഒരിക്കലും എനിക്ക് തല ചായ്ക്കാൻ പറ്റില്ലല്ലേ...??
ഈ രണ്ട് വർഷം എന്നെയും കൊണ്ട് 58000 കിലോ മീറ്റർ കൂട്ടുണ്ടായിരുന്ന ആ കാർ ആണ് എനിക്ക് എന്റെ കൂടപിറപ്പ്..!!
ഇനി ഒരിക്കലും എനിക്ക് അതിൽ യാത്ര ഉണ്ടാവില്ലല്ലേ..??
കറുപ്പിനെ ഇഷ്ട്ടമായത് ഒരുപക്ഷേ ആ കാർ കാരണമാണ്...
 ഇരുട്ടിലേയ്ക്ക് പോകാനായി ഇറങ്ങിയതും അതിൽ തന്നെആയതും ഒരു നിമിത്തം..!!
മരണത്തിലും കൂട്ടുണ്ടാവാൻ ഭാഗ്യം ചെയ്യണം അല്ലേ...?

എന്റെ ഓർമ്മയ്ക്കായി ആരെങ്കിലും അവനെ അവശേഷിപ്പിക്കുമോ..?
അതോ ഞാൻ ഒരു ഭാരമായി പോയത് പോലെ അതിനെയും വിറ്റൊഴിവാക്കുമോ?
അറിയില്ല...!!

ചരമ കോളത്തിൽ
ഹാർബർ പാലത്തിൽ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു എന്നായിരിക്കും അല്ലേ വാർത്ത ...?
ജീവിച്ചിരുന്നപ്പോൾ എന്ത് പറ്റി എന്ന് ചോദിക്കാത്തവർ ഇപ്പൊ ചോദിക്കുമായിരിക്കുമല്ലേ എന്ത് പറ്റിയെന്നു...??
അങ്ങനെ ചോദിക്കാൻ...
ഒന്ന് പങ്ക് വെയ്ക്കാൻ ഒരാളുണ്ടായിരുന്നെങ്കിൽ ഒരുപാട് പേര് ഇന്നും നമ്മുക്ക് ചുറ്റും ജീവിച്ചേനെ...!!

പ്രണയ നൈരശ്യം ആണെന്ന്
മരണ കാരണം എന്ന് പറഞ്ഞ് എന്നെ ചെറുതാക്കരുത്...!!
ജീവിച്ചിരുന്ന അവസാന രണ്ട് വർഷം ഏറ്റവും വെറുത്തതും അറപ്പ് തോന്നിയതും എന്റെ പ്രണയത്തോട് ആയിരുന്നു...
മരിച്ചു കിടക്കുമ്പോൾ എങ്കിലും എന്നെ വെറുതെ വിടണേ...!!

ജീവിക്കാൻ ഒരു കാരണമില്ലാത്തത് കൊണ്ട് ഞാൻ മരിക്കുന്നു...
അത്ര മാത്രം..!!!
ആർക്കും അതിൽ പങ്കില്ല...
ആരും ഒന്നിനും കാരണക്കാർ അല്ല...
എല്ലാരോടും കടപ്പാട് മാത്രം...!

ഞാൻ നഷ്ടപ്പെടുത്തി പോകുന്നവരുടെ പേരുകൾ പറയുന്നില്ല...
ഒറ്റയ്ക്ക് ആക്കി പോകുന്നവരെ കുറിച്ച് സങ്കടമില്ല...!!
അവരൊക്കെ 
നാളെ എന്നെ വെറുക്കേണ്ടവർ അല്ലേ...?
ആത്മഹത്യ പാപമാണ് ഒളിച്ചോട്ടമാണ്...
ഭീരുക്കൾ ആണ് ചെയുന്നത് എന്നൊക്കെ അല്ലേ വിശ്വാസം..!!

അഴിമുഖത്തു കൂടി എന്റെ ശരീരം ഒഴുകി പോകുമായിരിക്കുമല്ലേ...കടലിലേയ്ക്ക്..!!
ഞാൻ ഏറ്റവും ഇഷ്ടപെടുന്ന എന്റെ ഫോർട്ട്‌ കൊച്ചിയിലൂടെ..

അതിനോടുള്ള എന്റെ പ്രേമം എന്നും എല്ലാവർക്കും ഒരു ഉത്തരം കിട്ടാത്ത ചോദ്യമായി തന്നെ അവശേഷിക്കട്ടെ...!!
ഒരിക്കലും കിട്ടാൻ സാധ്യത ഇല്ലാത്ത എന്റെ ശവം പോലെ...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)