വെറുപ്പിക്കൽ.. (04/01/2022)
ഒരിക്കലും കിട്ടില്ലെന്ന് അറിഞ്ഞാൽ...
ഇഷ്ടപ്പെടാവരെ അങ്ങ് വെറുപ്പിക്കണം...!!
ഒരു പരിധിയുമില്ലാതെ... അവർക്ക് ഒരിക്കലും ക്ഷമിക്കാൻ പറ്റാത്ത വിധം..!!
നഷ്ടപ്പെടും എന്നുള്ള തിരിച്ചറിവ്
രോഗമെന്തെന്നു diagnose
ചെയ്യപ്പെട്ട രോഗിയുടെ അവസ്ഥ പോലെയാണ്...!!
ട്രീറ്റ്മെന്റ് ഇല്ലാത്ത അസുഖം..
മരുന്നില്ലാത്ത...
മാറാത്ത അസുഖമാണ്
ഒരിക്കലും ഒന്നിക്കാൻ സാധ്യതയില്ലാത്ത സ്നേഹം...!!
ഓരോ നിമിഷവും നാളെ നഷ്ടമാവുമെന്നുള്ള തിരിച്ചറിവ്...
അതിന്റെ മുറിവ് ഉണങ്ങാത്ത രാത്രികൾ കാത്തിരിക്കുന്നു എന്ന പേടി..
ഇതുവരെ അനുഭവിച്ച കരുതൽ..
സ്നേഹം...
കാമം...
ഇവയൊന്നും നാളെ ഉണ്ടാവില്ല എന്ന ഓർമ്മപ്പെടുത്തൽ
ഭയാനകമാണ്..!!
എന്നിട്ടും പതനങ്ങളിൽ പഠിക്കാതെ...
നഷ്ടങ്ങളിൽ തിരിച്ചറിയാതെ..
ഉപേക്ഷിക്കലിന്റ നീറ്റലിൽ...
ഒറ്റപ്പെടുന്നതിന്റെ ചിന്തകളിൽ
ജീവിക്കാനായി ഞാൻ ഇന്നും സ്നേഹിക്കുന്നു...!!
വെറുക്കണം...
വെറുത്താലേ മറക്കാൻ പറ്റൂ...
അറപ്പ് തോന്നണം...
എന്നാലേ എന്റെ ഓർമ്മകൾക്ക് നിന്നിൽ മരണമുണ്ടാവൂ...!
നിന്നിലെ എന്നെ കുഴിച്ചു മൂടാൻ പറ്റൂ...!!