പ്രണയം.. മുന്നാറിനോട്... (21/12/2022)
തുടർച്ചയായി മൂന്നാർ പോകാൻ തുടങ്ങുന്നത് 2019 സെപ്റ്റംബർ 9 നു ശേഷമാണ്...!!
2019 സെപ്റ്റംബർ 13 നു മക്കളുമായി മൂന്നാർ പോകുമ്പോൾ അതൊരു ഒളിച്ചോട്ടമായിരുന്നു..!!
പരിഹാസങ്ങളിൽ നിന്നും
പഴി കേൾക്കലിൽ നിന്നും..!!
പിന്നീട് അങ്ങോട്ട് സങ്കടം വരുമ്പോഴും ഒറ്റപ്പെടൽ തോന്നുമ്പോഴും ഞാൻ മല കയറുവാൻ തുടങ്ങി...!!
ഓരോ തവണയും
ചുരമിറങ്ങുമ്പോൾ സങ്കടങ്ങൾ ഒക്കെയും മൂടൽ മഞ്ഞുപോലെ മാഞ്ഞു പോയിട്ടുണ്ടായിരുന്നു...!!
എനിക്കൊരു ആശ്വാസമായിരുന്നു ആ ഓരോ യാത്രകളും..!!
ഭ്രാന്ത് ആണെന്നും കാശിന്റെ അഹങ്കാരമാണെന്നും പറയുന്നത് കേട്ടിട്ടുണ്ട്...
ഇപ്പോഴും കേൾക്കാറുണ്ട്...!!
പോകാൻ സമയവും 1000 രൂപയുടെ ഡീസലും ഉണ്ടേൽ ഞാൻ പോകുമായിരുന്നു..!!
ആഡംബരങ്ങൾ ഇല്ലാതെയുള്ള യാത്ര..!!
എന്റെ ലഹരി...!!
മൂന്നാർ ഇന്നും എനിക്ക് ഒരു ലഹരി തന്നെ..!!
അവിടെയുള്ള ചാറ്റൽ മഴയും മഞ്ഞും കൊണ്ട് കൊണ്ട് ഏതെങ്കിലും ഒരു വരാന്തയിൽ ഇരിക്കുവാനും മഴ നനഞ്ഞു നടക്കുവാനും കൊതിയായിരുന്നു..!!
2022 അവസാനിക്കുമ്പോൾ ഈ ഒരു വർഷം
ഏഴ് തവണ മൂന്നാർ പോയ ഒരു കണക്ക് facebook ഓർമ്മിപ്പിച്ചു..
എനിക്ക് തോന്നിയ പ്രണയം...!!!
ഭ്രാന്ത് എന്ന് മറ്റുള്ളവർ വിശേഷിപ്പിച്ച പ്രണയം...!!!
കൂടെ വരാൻ വിളിക്കുമ്പോൾ, കേൾക്കുന്നവരും എന്നെ തെറി പറഞ്ഞിട്ടുണ്ട്..
ഇനി അങ്ങോട്ട് വരില്ലയെന്നു പറഞ്ഞു ഓടിച്ചവരുമുണ്ട്..!!
ആനച്ചാലും(october 23rd)ചിന്നകനാലും സൂര്യനെല്ലിയും(march 28th)ആനക്കുളവും(july 3rd)മാങ്കുളവും(april 23rd)വട്ടവടയും(feb 12th)മറയൂരും(october 23)കാന്താല്ലൂരും(December 4th)ലെച്ചുമി എസ്റ്റേറ്റും മാട്ടുപെട്ടിയും ചിന്നാറും(August 13th).. അങ്ങനെ ഞാൻ അലഞ്ഞു തിരിയാത്ത ഇടങ്ങൾ മുന്നാറിൽ കുറവ്...!!
പോയ സ്ഥലത്തേക്ക് തന്നെ വീണ്ടും പോകാൻ തോന്നുന്നത് മുന്നാറിലേയ്ക്ക് മാത്രം...!!
അത്രയ്ക്ക് പ്രണയം...!!!
ഇടയ്ക്ക് എപ്പോഴോ കൂടെയുള്ളവരുടെ താല്പര്യം മാനിച്ചു കൊണ്ട് കൊടൈക്കനാലും തേങ്കാശിയും വാൽപാറയും 2022 ൽ തന്നെ പോയി വന്നു...!!
എന്നിട്ടും പ്രണയം മുന്നാറിനോട് മാത്രം...!!!
അങ്ങനെ മൊത്തത്തിൽ നോക്കുമ്പോൾ 2022 ൽ ഞാൻ സഞ്ചരിച്ച ദൂരത്തെ എനിക്ക് ഇഷ്ടമാവുന്നു ...!!!
ഓർക്കാൻ ഒരുപാട് നല്ല ഓർമ്മകളും സന്തോഷങ്ങളും ബാക്കി വെച്ച് കൊണ്ട് ആയുസ്സിലെ ഒരു വർഷം കൂടി എരിഞ്ഞു തീരുമ്പോൾ എനിക്ക് സന്തോഷം...!!!
എന്റെ ഈ യാത്രകൾ എനിക്ക് നൽകിയ സന്തോഷത്തിനു പകരം വെയ്ക്കാൻ ഒന്നുമില്ല..!!
പലതും മറന്നു കളയാനും ചിലരെ ഓർമ്മകളിൽ നിന്നും മായ്ച്ചു കളയാനും എനിക്കായി...!!
നന്ദിയും കടപ്പാടും എന്തിനും കൂടെ നിന്നവർക്ക്..!!!