finally...(11/12/2023)
ഒന്ന് മാത്രമേ പറയാനുള്ളു...
ഇതൊന്നും ഞാൻ അർഹിക്കുന്നില്ല...
ഈ പകയും പ്രതികാരവും...!!
അത്ര വലിയ ദ്രോഹമൊന്നും ആർക്കും ഞാൻ ചെയ്തിട്ടില്ല...
ആരെയും ചതിച്ചിട്ടില്ല..!!
എന്നോട് ഇത്രയും ചെയ്തിട്ടും എനിക്ക് മറക്കാൻ പറ്റുന്നില്ല...!!
വെറുക്കുവാനും ..!!
മുപ്പത്തിയാറാം വയസ്സിൽ ക്യാൻസർ രോഗിയും ഡിവോഴ്സിയുമായവനാണ് ഞാൻ..!!
അന്ന് മുതൽ ഇന്നോളം ഒരുപാട് കഷ്ടപ്പെട്ട് തന്നെയാണ്
രണ്ട് മക്കളുമായി ജീവിക്കുന്നത്...!!
ഒരുപാട് സഹിച്ചുകൊണ്ട് തന്നെ..!!
കൃത്യമായി ക്യാൻസറിന്റെ ചെക്ക് up ന് പോലും പോകാൻ പറ്റാതെ....
ഒരുപാട് ബാധ്യതയോടെ...
നഷ്ടബോധത്തോടെ...
നാളെകൾ എന്റെതല്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ...
ഒന്നും ചെയ്യാൻ പറ്റാത്ത സങ്കടത്തോടെ...!!
2006 ൽ BEd കഴിഞ്ഞിട്ടും 2016 ൽ ആദ്യമായി ശമ്പളം കിട്ടുന്നത് വരെ പത്തു വർഷം അധ്യാപകൻ ആയിതന്നെ ജീവിച്ചു...!!
വേറൊരു ജോലിക്കും പോകാൻ തോന്നിയില്ല...
Tuition എടുത്തും പ്രൈവറ്റ് സ്ഥാപനങ്ങളിൽ ഇംഗ്ലീഷ് പഠിപ്പിച്ചും ഞാൻ എന്റെ കുടുംബം നോക്കി..!!
അത്ര ഇഷ്ട്ടമായിരുന്നു ഈ ജോലി...
അധ്യാപകൻ..!!
ജീവിതത്തിൽ ആദ്യമായി അവിടെയും എനിക്ക് ഒരു ചീത്തപ്പേര് ഉണ്ടായി...
2021 ജൂലൈയിൽ...
ഒരാളെ സ്നേഹിച്ചതിനു...
നോക്കിയതിനു..
ഹോസ്പിറ്റലിൽ
കൂടെ നിന്നതിനു...!!
വേണ്ടപ്പെട്ടവർ
എന്റെ സ്കൂളിൽ കയറി എന്നെ തെറി പറഞ്ഞു...!!
2013 ൽ uk യിലും ഒമാനിലും ജോലി റെഡി ആയപ്പോഴേയ്ക്കും ഒരു കുഞ്ഞിന്റെ അച്ഛനായി കഴിഞ്ഞിരുന്നു ഞാൻ..
അവന്റെ വളർച്ച കണ്ട് കൂടെ കൂടാൻ തോന്നി...!!
ഉയർന്ന ജീവിതവും സാമ്പത്തിക ലാഭവും വേണ്ടെന്ന് വെച്ചു..
ഇന്നും അതിൽ കുറ്റബോധമില്ല..!!
നീക്കിയിരിപ്പ് ഒന്നുമില്ലെങ്കിലും..
ഓർമ്മകളിൽ സ്നേഹമുണ്ട്..
അതിന്റെ സന്തോഷം ഒരുപാട് ഉണ്ട്...!!
ആർക്കും വേണ്ടിയും ഒന്നിനും വേണ്ടിയും മക്കളെ ഉപേക്ഷിച്ചു പോകാൻ തോന്നാത്തത് കൊണ്ട് തന്നെ..!!
മകളുടെ മാമോദിസയ്ക്ക് അവസാനമായി പള്ളിയിൽ കയറിയ ഞാൻ...
പിന്നീട് പള്ളികളിൽ കയറുന്നത്..
നിറഞ്ഞ കണ്ണുകളോടെയാണ്...
2021 ജൂണിൽ...
കരഞ്ഞു പ്രാർത്ഥിച്ചു കൊണ്ട്...!!
പിന്നീട് കയറിയത്....
എന്റെ പ്രാർത്ഥന ദൈവം കേട്ടല്ലോ എന്നോർത്ത് സന്തോഷിച്ചു കൊണ്ട്...
നേർച്ചകൾ പൂർത്തിയാക്കാൻ...
തിരി കത്തിക്കാൻ..!!
ഇന്ന്....
ഓരോ ദിവസവും...
സമയം കിട്ടുമ്പോഴൊക്കെ...
അർത്തുങ്കൽ പള്ളിയുടെ നടയിൽ പോയിരുന്നു കരയാറുണ്ട്...
നാല്പത് വയസ്സിന്റെ വളർച്ച കാണിക്കാതെ...
സങ്കടം ഉള്ളിൽ ഒതുക്കാൻ സാധിക്കാതെ..
കലങ്ങിയ കണ്ണുകളുമായി തിരിച്ചു സ്കൂളിൽ എത്താറുണ്ട്...!!
മൂന്ന് ഹോസ്പിറ്റലിൽ പോയി psychartrist നെ കണ്ട് മരുന്ന് കഴിക്കുന്നു...
ഉറങ്ങാനും depression മാറാനും...!!
സൈക്കോളജിസ്റ്റ്നെ കാണുന്നു..
പ്രീയപെട്ട അച്ഛനോടൊപ്പം സമയം ചിലവഴിക്കുന്നു...
സങ്കടം പറയുന്നു...!!
ഇതെല്ലാം..
എനിക്ക് നഷ്ടപെട്ട എന്നെ തിരിച്ചു കിട്ടാൻ...
പഴയ പോലെ ചിരിക്കാൻ...
ഒരിക്കൽ കൂടി നോർമലായി ജീവിക്കാൻ...!!
ഇതൊക്കെ
ആരും പറയാതെ...
ആരും അറിയാതെ...
ഞാൻ...
എനിക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ..!!
എന്നിട്ടും....
ഇന്നും ഞാൻ കുറ്റക്കാരാനായി..!!
എന്നെ തെറിപറയിപ്പിക്കാനും
ജോലി കളയിക്കാനും
ഞാൻ സ്നേഹിച്ചവർ തന്നെ
ശ്രമം തുടങ്ങി എന്ന് അറിഞ്ഞിരിക്കുന്നു..!!
അവർ ഒരുമിക്കട്ടെ...
എന്നെ ഇല്ലായ്മമ ചെയ്യാൻ വേണ്ടിയെങ്കിലും...!!
അവർ ഒന്നിക്കട്ടെ...!!
ഒരിക്കലും ഞാൻ ഒന്നും നിഷേധിക്കില്ല...
ആരോപിക്കപ്പെടുന്ന എല്ലാ കുറ്റവും ഞാൻ അംഗീകരിക്കും...!!
കല്പിക്കുന്ന എല്ലാ ശിക്ഷയും ഞാൻ ഏറ്റു വാങ്ങും...!!
എല്ലാം...
ഞാൻ നൽകിയ സ്നേഹത്തിനു...
എനിക്ക് കിട്ടുന്ന സമ്മാനമായി തന്നെ ഞാൻ സ്വീകരിക്കും..
സ്നേഹപൂർവ്വം..!!