മാർച്ച്.... (10/04/2022)
ഈ ബ്ലോഗ് എന്റെ സങ്കടങ്ങളുടെ ശവ പറമ്പ് ആണ്...!
ഇവിടെ എഴുതി കുഴിച്ചു മൂടുന്ന സങ്കടങ്ങൾക്ക് എന്റെയുള്ളിൽ മോക്ഷം കിട്ടാറുണ്ട്...!!
ഒരു ഭാരം ഇറക്കി വെക്കുന്ന ആശ്വാസം കിട്ടാറുണ്ട്....!!
സങ്കടങ്ങൾക്ക് വേണ്ടിമാത്രമേ ഞാൻ ഇവിടെ വരാറുള്ളൂ...!!
സന്തോഷം പങ്ക് വെക്കേണ്ടത് തന്നെയാണ്...!!
സങ്കടങ്ങൾ ഉള്ളിൽ ഒതുക്കേണ്ടതും...!!
ഒരു മാസമായി എഴുതിയിട്ട്...!!
തിരക്കുകൾ ആയിരുന്നില്ല...!!
കുറച്ചു ടെൻഷൻ ഉണ്ടെങ്കിലും ഉള്ളിൽ സന്തോഷം തന്നെയായിരുന്നു...!!
മാർച്ച് മാസം പ്രീയപെട്ടതായി...!!
സങ്കടങ്ങൾ എഴുതേണ്ടി വന്നില്ല..!!
ഇവിടെ വരേണ്ടി വന്നില്ല...!!
മനസ്സ് ഇപ്പോൾ പഴയ അവസ്ഥയിൽ...!!
ആരെയോ നഷ്ടപെട്ട പോലെ..!!
എവിടെയോ ഒരു ശൂന്യത...!!
നഷ്ടപ്പെടൽ എനിക്കൊരു പുതിയ സംഭവമല്ലാത്തത് കൊണ്ട് നഷ്ടബോധമില്ല...!!
അർഹിക്കാത്ത സ്നേഹവും സ്ഥാനവും ആർക്കും ഒരിക്കലും കൊടുക്കരുത് എന്ന് പിന്നെയും മനസിലാക്കേണ്ടി വന്നു..!!
സ്വന്തം സന്തോഷം മാത്രമാണ് നോക്കേണ്ടത്...!!
സ്വയം തന്നെയാണ് സ്നേഹിക്കേണ്ടത്...!!
നഷ്ടപ്പെടുത്താതെ സ്നേഹിക്കേണ്ടത് എന്നെ തന്നെയാണ് എന്ന് മറന്നു..!!