ഭാഗ്യം.... (15/04/2022)

പങ്ക് വെയ്ക്കരുത് വേദനകൾ...!!
ആരോടും... ഒരിക്കലും...!!
നമ്മോടു കൂടി തന്നെ അവ മണ്ണടിയണം...!!
പറഞ്ഞു ചിരിക്കാൻ ആരുടേയും കാതുകളിൽ ഒന്നും അവശേഷിപ്പിക്കരുത്..!!

സാധിക്കുവോളം പിടിച്ചു നിൽക്കണം...
പരാതി പറയാതെ....
പുറത്ത് അറിയിക്കാതെ...
സന്തോഷിക്കുന്നത് പോലെ തന്നെ അഭിനയിക്കണം...!
സംശയത്തിന് തെല്ലും ഇടം കൊടുക്കാതെ...!!

സഹതാപം ഒരിക്കലും വാങ്ങരുത്... ആരിൽ നിന്നും...!!
അത്‌ കടപ്പാട് തന്നെയാണ്...
എന്നും.. എപ്പോഴും...!!

രഹസ്യമായി തന്നെ സൂക്ഷിക്കുക വേദനകൾ...!!
ഒറ്റയ്ക്ക് തന്നെ അനുഭവിക്കുക...
ശബ്ദമില്ലാതെ കരയാൻ പഠിക്കുക...
വേദന കടിച്ചു പിടിക്കാൻ ഓർക്കുക...!!
മുഖത്ത് ഒരു ചിരിയും പെരുമാറ്റത്തിൽ സന്തോഷവും കൊണ്ട് നടക്കണം...!!
അവസാനം വരെ...!!

കൂടെയുള്ളവർക്കും കൂട്ടുകാർക്കും ഒരു ഭാരമായി മാറാതെ തന്നെ ജീവിച്ചിരിക്കാൻ പറ്റുന്നതും ഒരു ഭാഗ്യം...!!

എനിക്ക് വിധിച്ചിട്ടില്ലാത്ത ഭാഗ്യം..!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)