ഫ്രണ്ട് റിക്വസ്റ്റ്.. (01/11/2022)

ഫ്രണ്ട് റിക്വസ്റ്റ്....!!


ഈയിടെയായി കുറെയേറെ ഫ്രണ്ട്‌ റിക്വസ്റ്റ് ഫേസ്ബുക്കിൽ വരുന്നുണ്ട്...!!

കാരണം ഇപ്പോഴാണ് മനസിലായത്...!!

എന്റെ പോസ്റ്റുകളും ഫോട്ടോസും പബ്ലിക്ക് ആയിത്തന്നെയാണ് നേരത്തെ മുതൽ...!!

അത്‌ നോക്കാൻ വേണ്ടി ആരും ബുദ്ധിമുട്ടി റിക്വസ്റ്റ് അയക്കണ്ട...
300 ൽ താഴെ മാത്രമേ ഫ്രണ്ട്സ് ഉള്ളു...
അതും നേരിട്ട് അറിയാവുന്നവർ മാത്രം...
ഇടയ്ക്കൊക്കെ ഒരു വിളി കൊണ്ടോ whatsup മെസ്സേജ് കൊണ്ടോ ജീവിച്ചിരിപ്പുണ്ടോ എന്ന് എന്നെ അന്വേഷിക്കുന്നവർ മാത്രം...!!!

പിന്നെ....

എന്റെ ഫോട്ടോസ് കാരണമോ 
 കൂടെയുള്ളവർ കാരണമോ ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നു ഉറച്ചു വിശ്വസിക്കുന്നു...!!

സാദാചാരവാദികൾക്ക്
എന്ത് വേണേലും വിചാരിക്കാം..!!
പറഞ്ഞു നടക്കാം..!!

എന്തായാലും ഞാൻ ഇതൊന്നും നിർത്താനോ മാറ്റാനോ തീരുമാനിച്ചിട്ടില്ല...!!

എന്റെ സന്തോഷങ്ങളാണ് ഞാൻ പങ്ക് വെയ്ക്കുന്നത്...!!
എന്റെ സന്തോഷം മറ്റൊരാൾക്ക്‌ ദുഃഖം ആവില്ലെന്നു ഉറപ്പുണ്ട്...!!
അതുകൊണ്ട് തന്നെ ഇനിയും ഇങ്ങനെയുള്ള ഫോട്ടോസ് വന്നു കൊണ്ടിരിക്കും...!!
കണ്ട് നിൽക്കാൻ ശക്തി ഉള്ളവർ മാത്രം കാണുക..!!

എന്തോ വലിയ കാര്യം ഞങ്ങൾ കണ്ടെത്തി എന്ന് വിചാരിക്കുന്നവരോട്...

ഈ ഫോട്ടോകൾ ആരെങ്കിലും കാണുന്നുണ്ടെങ്കിൽ...
അത്‌ ഞാൻ post ചെയ്തത് കൊണ്ട് മാത്രമാണ്...!!
അല്ലാതെ ലീക്ക് ആയി പോയതോ മോർഫ് ചെയ്ത് വന്നതോ അല്ല...!!

വാൽ കഷ്ണം :

ഒന്ന് കെട്ടിയതിന്റ ക്ഷീണം മാറിയിട്ടില്ല...
അത്‌ കൊണ്ട് കൂടുതൽ ക്ഷീണം ആഗ്രഹിക്കുന്നില്ല...!!





Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)