തിരിച്ചു പോക്ക്... (28/11/2022)
ഇനിയൊരു തിരിച്ചു പോക്ക് ഒന്നിലേയ്ക്കും ഇല്ല..!!
കടന്നു വന്ന വഴികളും കണ്ട് മുട്ടിയ മുഖങ്ങളും ഓർമ്മകൾ തന്നു...
മുറിപ്പാടും...!!
അതിലും പാഠങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് പരാതിയില്ല...!!
എത്തി ചേർന്നിടം എന്നിടം ആയിരിക്കുന്നു...!!
എന്റെ സന്തോഷവും സങ്കടവും ആയിരിക്കുന്നു...!!
കൂടെ ഉണ്ടാവുമ്പോൾ പലപ്പോഴും വിലയറിയാറില്ല... പലതിന്റെയും...
പലരുടെയും..!!
ചില നഷ്ടപെടലുകൾ ആണ് ചിലരുടെ വില മനസിലാക്കി തരുന്നത്...!!
അരികിൽ ഉള്ളവരെ സ്നേഹിക്കാൻ സാധിക്കണമെന്നില്ല...
അകലെയുള്ള സ്നേഹം ഓർത്തിരുന്നാൽ..!!
മനസിലാക്കി തന്നതിനും
തിരിച്ചറിവ് തന്നതിനും ജീവിതത്തോട് നന്ദി മാത്രം..!!
ഇനിയൊരു തിരിച്ചു പോക്ക്
എനിക്ക് ഉണ്ടാവാതിരിക്കട്ടെ...!!