തിരിച്ചു വരവ്... (02/11/2022)

ചിലത് അങ്ങനെയാണ്...
തിരിച്ചു വരും...
തിരക്കി വരും...
നമ്മൾ മറന്ന സമയത്ത്...
ഓർപ്പിക്കാൻ...!!

വരവ് ഞാനും അറിഞ്ഞു തുടങ്ങി..!!
നല്ല വേദനയുണ്ട്....!!
ഓർമ്മിപ്പിക്കൽ അങ്ങനെതന്നെയാവണം...!!

വളരെ നിസാരമായി കണ്ടതാ ഞാൻ...!!
അഹങ്കരിച്ചു..
ആഘോഷിച്ചു...!!
ഇപ്പൊ തിരിഞ്ഞു നോക്കേണ്ടി വന്നു...!!

ഇടവേളയാണെന്ന് അറിയാമായിരുന്നു...
ഒരു ചെറിയ ഒളിച്ചു കളിക്കിടയിലെ സാവകാശം...
അത്രയേ കരുതിയുള്ളു...!!

അത്കൊണ്ട് തന്നെ....
ഓരോ നിമിഷവും ആഘോഷിച്ചു...
ഏറ്റവും സന്തോഷം തരുന്നത് മദ്യവും യാത്രകളും ആയിരുന്നു...
രണ്ടും ആവോളം ആസ്വദിച്ചു...
ഇപ്പോഴും...!!

ബാധ്യത ആവാതെ എടുത്തേയ്ക്കണേ...
കൂടെ വരാനും കൂട്ടിരിക്കാനും ആരുമില്ല...!!

രണ്ട് തവണ കൂടെ ഉണ്ടായത്
തനിയെ നേരെ നിൽക്കാൻ
 പറ്റാത്ത ഒരാൾ...!!
ഇനിയും ഒരു ബാധ്യത ആർക്കും ആവാൻ ആഗ്രഹമില്ല...!!

എപ്പോഴും നല്ല വേദനയുണ്ട്...
ഉറങ്ങാൻ പറ്റാറില്ല...
മദ്യപിക്കാതെ...
കാണുന്നവർക്ക് ഞാൻ കുടിയൻ...
അതങ്ങനെ തന്നെയിരിക്കട്ടെ..
അതാണ് ഇഷ്ട്ടം...!!
ആരും മനസിലാക്കരുത്..
കൂടെ ഉണ്ടാവരുത്..
സ്നേഹിക്കരുത്...!!


Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)