ഒരു വർഷം... (23/11/2022)
മകനെ ഒന്ന് കണ്ടിട്ട് ഇന്നേയ്ക്ക് ഒരു വർഷം തികയുന്നു...!!
ഒരു മണിക്കൂർ ദൂരമേ ഉള്ളെങ്കിലും ഇതുവരെ കാണാൻ തോന്നാത്ത മാതൃത്വം...!!
തിരക്കുകൾ ആയിരിക്കും..
അല്ലെങ്കിൽ priorities...!!
വില കൊടുക്കാത്ത ഒരു കൂടി കാഴ്ച്ചയായേക്കാം അത്...!!
വേണ്ടെന്നു വെച്ചതും അത് കൊണ്ടാവാം...!!
കൂടെ ഉള്ളവർക്കും കൂടെ നിൽക്കുന്നവർക്കും എന്നും നന്ദികേട് മാത്രമേ തിരിച്ചു ലഭിക്കാറുള്ളു...!!
കുറ്റബോധമില്ല...
നഷ്ടബോധവും...!!
എന്റെ കടമകൾ ചെയ്തു മുന്നോട്ട് പോകുന്നു...
തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ...!!
എപ്പോൾ വേണേലും ഒറ്റപ്പെടാൻ തന്നെ ഉറപ്പിച്ചു കൊണ്ട്...!!
നുണകളും ഭാവനയിൽ വിരിഞ്ഞ കഥകളും അരങ്ങു വാഴുന്ന ഇടങ്ങളിൽ തെളിവുകൾക്ക് പോലും പ്രസക്തിയില്ല...!!
കാലം കടന്നു ചെല്ലുമ്പോൾ
കഥയിലെ വില്ലനായി ഞാൻ മാറും...!!
സഹതാപവും സ്നേഹവും കാപട്യം സ്വന്തമാക്കും...!!