നേർവഴി (25/10/2021)

തെറ്റിപോയ വഴിയിൽ നിന്ന് നേരയുള്ള വഴിയിലേക്ക് ദൂരം തിരിച്ചറിവിന്റെ മാത്രം..!!

എനിക്കും വഴി തെറ്റിയിരുന്നു..
യാത്രയുടെ പകുതി എത്തും മുന്പേ തെറ്റിയെന്ന് മനസിലാക്കി തുടങ്ങി...
എങ്കിലും മുന്നോട്ട് തന്നെ..
എപ്പോഴെങ്കിലും തിരിച്ചറിവ് ഉണ്ടാവും എന്ന് ആഗ്രഹിച്ചു കൊണ്ട്... പ്രാർത്ഥിച്ചു കൊണ്ട്...

പിന്നീട്പ്പോഴോ ചതുപ്പിലേക്കാണ് യാത്ര എന്ന് മനസിലാക്കിയപ്പോൾ 
നിർത്തേണ്ടി വന്നു... ഒരുമിച്ചുള്ള യാത്ര... പാതി വഴിയിൽ...!!

ഒറ്റയ്ക്കായിരുന്നു... പതറി പോയിരുന്നു... വഴി തെറ്റിയെന്ന് അറിഞ്ഞപ്പോൾ...!

സങ്കടമായിരുന്നു മനസ്സ് നിറയെ..
ഇനിയും ഒരുപാട് ദൂരം ഒരുമിച്ചു തന്നെ പോകണമെന്നായിരുന്നു ആഗ്രഹം...!!

പിന്നീട് അങ്ങോട്ട് ഉറക്കമില്ലാത്ത രാത്രികളും...
കരഞ്ഞു കലങ്ങിയ കണ്ണുകളും... ആദ്യം കളിയാക്കുകൾ... പരിഹാസങ്ങൾ..
എല്ലാം നേരിട്ട് കൊണ്ട് മുന്നോട്ട് തന്നെ....!!
ക്ഷമയുടെ ചൂണ്ട് പലകകൾ കാഴ്ചയിൽ നിന്ന് മാഞ്ഞപ്പോൾ ഞാനും തീരുമാനിച്ചു..!!
തോറ്റുകൊടുക്കില്ലയെന്ന്...
പാഴായി പോവില്ല തീരുമാനങ്ങൾ എന്ന്...!!

ഇന്ന് ഞാൻ ഒരു പുതിയ തുടക്കത്തിൽ ആണ്...
പതറാതെ... വീഴാതെ....
മുന്നോട്ട്... തനിച്ച്...!!
തോൽക്കാൻ എനിക്ക് മനസില്ല
 ...തോൽപ്പിക്കാൻ ശ്രമിച്ചോളൂ...
ഞാൻ തുടങ്ങുന്നു... ഒറ്റയ്ക്ക്.
ആരോടും വാശിയില്ല..
ഇത് ഒരു അതിജീവനം..
അസുഖത്തിന്റെയല്ല.. ഉപേക്ഷിക്കലിന്റെ അല്ല ...
തിരിച്ചറിവിന്റെ...
തനിച്ചായാവന്റെ....
തനിച്ചല്ല എന്ന് തിരിച്ചറിഞ്ഞവന്റെ...
ഒരു പുറപ്പാട്...
കാതങ്ങൾ പിന്നിടേണ്ട യാത്രയിലേയ്ക്ക്...!

എനിക്ക് ഇനി എത്തി ചേരാൻ ലക്ഷ്യം ഉണ്ട്...
കാത്തിരിക്കാൻ കാരണങ്ങൾ ഉണ്ട്....
വരുമെന്ന പ്രതീക്ഷയുണ്ട്...
ഞാൻ തോൽക്കില്ല എന്ന് വിശ്വാസവുമുണ്ട്...
അതാണ് എന്റെ മാറപ്പ്...
നാളേയ്ക്കുള്ള എന്റെ കാത്തുവെയ്പ്പ്....!!




Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)