നിർമൽ (16/10/2021)
കണ്ണീരിന്റെ ഉപ്പ് രസം വരികളിലും കാണുമല്ലോ...!
അത്രമേൽ ഇഷ്ട്ടമാണ് സങ്കടം...!!
നഷ്ടപ്പെടൽ എന്നും വേദനയാണ്..മുറിവാണ്...
നഷ്ട്ടം ഒരു നൊമ്പരമാണ്...!!
സങ്കടങ്ങൾക്ക് ചിറക് നൽകിയത് പോലെയാണ് ചിന്തകൾ...!!
അവ ചിറക് വിടർത്തുന്നു....
അനന്തതയിലേയ്ക്ക്...സ്വപ്നങ്ങളുടെ വിഹായസിലേയ്ക്ക്...
പറന്നു പറന്ന്....!!
നഷ്ടങ്ങൾ മറക്കാതിരിക്കാൻ ശ്രമിക്കാറുണ്ട്...
അതൊരു ഓർമ്മപ്പെടുത്തൽ ആവട്ടെ എന്ന് ആശിക്കാറുണ്ട്...
ഇനിയോരാവർത്തി ഇല്ലാതിരിക്കാൻ...!!
ഇന്നും ഒരു നഷ്ട്ട ദിനം...
കുസൃതി മാറാത്ത... കുറുമ്പനായ... ഒരു കുട്ടി കൂടി
നഷ്ടപ്പെട്ടിരിക്കുന്നു...
സ്ക്രീൻ വെച്ച് മറച്ച മുറിയിൽ ക്ലാസ്സ് എടുക്കാനുള്ള ബുദ്ധിമുട്ട് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്...
അതും കൊച്ച് കുട്ടികൾ ആണേൽ പറയേണ്ട!!
നിർമലും അങ്ങനെ ആയിരുന്നു..!
പലപ്പോഴും എന്റെ ദേഷ്യത്തിനും തല്ലിനും ഇരയായവൻ...!
എല്ലാ അലമ്പിലും മുന്പിൽ ഉണ്ടായിരുന്നു..!
അവസാനമായി ആറാം ക്ലാസ്സിൽ എന്റെ അടിയും ഇടിയും ഒക്കെ കൊണ്ടിട്ടു പോയവൻ....
ഇനി എട്ടാം ക്ലാസ്സിൽ വെച്ച് കാണുമെന്നു കരുതിയവൻ...
ചിലപ്പോൾ വിധി ക്രൂരമാണ്...
എന്നോട് മിക്കവാറും...!!
ശീലം ആയത് കൊണ്ട് പരാതിയില്ല..!
സങ്കടം തോന്നി ഒരുപാട്..!!
നേരിട്ട് അറിയാത്ത ആരോ എന്ന് കരുതിയാണ് ഫോട്ടോ ഓപ്പൺ ആക്കി നോക്കിയത്....!
ഓഗസ്റ്റ് 15 ന് ദേശിയ പതാക പിടിച്ചു നിൽക്കുന്ന ഫോട്ടോ...!!
അതിലും അവന്റെ ചിരി...കുസൃതി ചിരി...!!
ഒരുപക്ഷേ അവനും ഞങ്ങളെ മിസ്സ് ചെയ്തു കാണും...
രണ്ട് വർഷമായില്ലേ... ഒരടി കൊണ്ടിട്ട്... വഴക്ക് കേട്ടിട്ട്...!!
നിർമൽ.... ശാന്തമായി ഉറങ്ങട്ടെ...!!
ഒരുപാട് സ്നേഹത്തോടെ...
ഓർമ്മകളോടെ...
ഒരു വരി നിനക്കായി..
എന്റെ മകൻ ...!!