തനിയെ (27/10/2021)
തനിച്ചാവുന്നതാ നല്ലത്...!
ഒറ്റയ്ക്ക് ഇരിക്കാനും കരയാനും...
കൂടെ ഇരുട്ടാണ് നല്ലത്...!!
ഒച്ചയില്ലാതെ കരയാൻ പഠിക്കണം...
തേങ്ങലുകൾ ഉള്ളിൽ ഒതുക്കാൻ പഠിക്കണം...!!
സന്തോഷിക്കുന്നത് തെറ്റാണ്..
പാപമാണ്...
സമൂഹം പഠിപ്പിക്കുന്നത് തന്നെ പഠിക്കണം... തനിച്ചാവണം..!!
വെളിച്ചം കടക്കാത്ത മുറി വേണം...!!
പകലുകൾ കൊഴിയുന്നതോ രാത്രി പിരിയുന്നതോ അറിയാതെ കിടക്കണം...!!
സന്തോഷങ്ങൾ തല്ലി കെടുത്തണം...
സങ്കടങ്ങൾ എണ്ണി കൂട്ടണം...
കരഞ്ഞു കണ്ണുകൾ നോവണം...!!
അത് മാത്രമാവണം ജീവിതം...!!
തനിച്ചാവും എന്ന് ഉറപ്പുള്ള ജീവിതം..!!
സന്തോഷങ്ങൾ ഉണ്ടാവാതെ നോക്കണം....!!
ഇനി ഇരുട്ടിനെ സ്നേഹിക്കാൻ പഠിക്കണം...
കണ്ണ് തുറക്കാതെ
നോക്കാതെ....
തനിയെ കിടക്കണം...!!
മടങ്ങി വന്ന ഉറക്കത്തെ പടി അടച്ചു പുറത്താക്കണം...
എന്നിട്ട് തനിച്ചാവണം
തനിയെ....!!