ഒരേ കടൽ (15/10/2021)
ഓരേ കടൽ...!!
കൂടെ ഇരിക്കണം കുറച്ചു നേരം... തിരയെണ്ണി കൊണ്ട്...!!
ഓളങ്ങൾക്ക് ഇടയിൽ സൂര്യൻ അണയുന്നത് കണ്ടു കൊണ്ട്...!!
നടക്കണം ഒരിത്തിരി ...
കൈ കോർത്തു കൊണ്ട്...!!
ഇരിക്കണം ഒരു ചാരു ബെഞ്ചിൽ ചേർന്ന്...തോളുരുമി..!!
ഇടയ്ക്ക് എപ്പോഴോ ഒന്ന് ചായണം...ഒരു തലോടലിനായി..!!
പതിയെ കടന്നു പോകുന്ന കപ്പലുകൾ നോക്കി സ്വപ്‌നങ്ങൾ കാണണം...വലിയ സ്വപ്‌നങ്ങൾ...!!
എത്ര കാറ്റടിച്ചാലും തളരാതെ... തകരാതെ..
തീരത്തണയുന്ന കപ്പൽ പോലുള്ള സ്വപ്‌നങ്ങൾ...,!!
ഇടയ്ക്കിടെ മുഴങ്ങുന്ന റോറോയുടെ സൈറൺ ജീവിതത്തിലെ തിരിച്ചറിവുകൾ ഓർമ്മിപ്പിക്കട്ടെ...!!
ഞെട്ടൽ ഉണ്ടാക്കുമെങ്കിലും ഓർമ്മപ്പെടുത്തൽ ആയി അവ കേട്ടുകൊണ്ടിരിക്കട്ടെ..!
കൊറിക്കാൻ കപ്പലണ്ടി കുമ്പിളുകൾ ആരൊക്കെയോ നീട്ടട്ടെ..!!
ഊതി പറപ്പിക്കുന്ന തൊണ്ടുകൾ പോലെ എന്റെ സങ്കടങ്ങൾ കാറ്റ് കൊണ്ടുപോകട്ടെ...!!
ഒന്നുമവശേഷിക്കാതെ....!!
ഇടയ്ക്കെപ്പോഴോ നിന്റെ വിരലുകൾ എന്റെ മുടിയിഴയിൽ കൂടി കടന്ന് പോകുന്നു എന്ന് ഉറപ്പ് വരുത്തണം ..!!
കരുതലായി... കൂട്ടായി
ഒരു ചെറു തലോടൽ...!!
വിരോധം ഇല്ലെങ്കിൽ എന്റെ നെറ്റിയിൽ ഒരു ചുംബനം....അവസാനമായി..അത് മാത്രം...!!
പിന്നീട് നമ്മൾ പിരിയുന്നു...!!
രണ്ട് വഴികളിൽ..
രണ്ട് ജീവിത സാഹചര്യങ്ങളിലേയ്ക്ക്...!!
രണ്ട് ഇഷ്ടങ്ങളിലേയ്ക്ക്...!!രണ്ട് ലോകത്തിലേയ്ക്ക്...!!