വിസ്മയമാർ ജനിക്കുന്നത്...(4/07/2021)

സ്ത്രീധന പീഡനവും ആത്മഹത്യയും തുടർകഥയാവുമ്പോൾ മാത്രം ശബ്ദിക്കപ്പെടുന്ന നാവുകളും
ചാനൽ ചർച്ചകൾ മാത്രം വീക്ഷിക്കുന്ന കണ്ണുകളും അറിഞ്ഞു കൊണ്ട് മറക്കുന്ന ചില ജീവിച്ചിരിക്കുന്ന വിസ്മയമാർ നമ്മുക്ക് ചുറ്റുമുണ്ട്....!!

ഭർത്താവിന്റെ വീട്ടിൽ നിന്ന് ഇറങ്ങി വന്നതിന് ശേഷം സ്വന്തം വീട്ടിൽ ഒന്ന് ഉച്ചത്തിൽ ചിരിക്കുവാനോ ഒന്ന് ഉടുത്തോരുങ്ങി നടക്കുവാനോ അയിത്തം കൽപ്പിക്കപെട്ട വിസ്മയമാർ...
സമൂഹമോ നാട്ടുകാരോ അല്ല...
സ്വന്തം മാതാപിതാകൾ, സഹോദരങ്ങൾ തന്നെ വിലക്കുകൾ തീർക്കുമ്പോൾ സ്വയം എരിഞ്ഞു തീരുന്ന വിസ്മയമാർ...!!

വൈകുന്നേരങ്ങളിൽ ചാനൽ ചർച്ചകൾ കണ്ട് രോഷം തോന്നുമ്പോൾ, അകത്തെ മുറിൽ അടച്ചിരുന്നു തേങ്ങുന്ന സ്വന്തം മകളെ കാണാതെ പോകുന്ന ന്യൂജൻ അമ്മമാർ..!!
നാളെ ഒരിക്കൽ ഒരു മുഴം കയറിലോ ഒരു നുള്ള് വിഷത്തിലോ മകൾ ജീവിതം അവസാനിപ്പിക്കുമ്പോൾ മുതല കണ്ണുനീർ പൊഴിക്കാൻ ഇപ്പോഴേ അണിഞ്ഞൊരുങ്ങി നിൽക്കുന്ന മാതാപിതാക്കൾ...!!

നാട്ടുകാർ എന്ത് പറയുമെന്നോ... സമൂഹം എങ്ങനെ നോക്കുമെന്നോ പേടിക്കുന്നതിനു മുന്പേ സ്വന്തം വീട്ടുകാരെ ഭയക്കുന്ന വിസ്മയമാർ...!
ഒരുപക്ഷേ ഒരിക്കലും പരാതി പറയാതെ ഏതോ ഒരു വീട്ടിൽ മരണം വരിക്കുന്ന ഓരോ സ്ത്രീക്കും പിന്നിലും ഉണ്ട് ഇങ്ങനെയുള്ള മാതാപിതാക്കൾ...
ചർച്ചയാകുന്നത് ഭർത്താവിന്റെ വീട്ടുകാർ മാത്രം...!!

തെറ്റ് ചെയ്തു എന്ന് ഏറ്റു പറഞ്ഞിട്ടും, സ്വീകരിച്ചാൽ ബാധ്യത ആവുമെന്ന് കരുതി തെരുവിൽ ഉപേക്ഷിച്ചു കളഞ്ഞവരെയും  അറിയാം...
നല്ലൊരു അടി അടിച്ചാൽ നേരയായി പോകുമായിരുന്നെങ്കിലും വീട്ടിൽ കയറ്റാതെ ഉപേക്ഷിച്ചു കളഞ്ഞവർ, നാളെ വീട്ടുകാർക്ക് തന്നെ ഒരിക്കലും ഒഴിവാക്കാൻ ആവാത്ത ബാധ്യത ആവുമെന്ന് അറിഞ്ഞിട്ടും അറിയാത്തപോലെ നടിക്കുന്ന സഹോദരങ്ങളെയും ചുറ്റും കാണാം..!!

കല്യാണം കഴിഞ്ഞ മകളെ ബാധ്യതയായി കാണുന്ന കാഴ്ച്ചപ്പാട് എന്നാണോ സ്വന്തം കുടുംബം ഉപേക്ഷിക്കുന്നത് അന്നേ ഈ സമൂഹം നേരെയാവൂ...!!
എല്ലാം നല്ലതിന് എന്ന് പറയാൻ വരട്ടെ...
നല്ലതല്ലെങ്കിൽ ഇറങ്ങി പോരുവാൻ മകളോട് പറയുന്നതിലും വലിയ കാര്യമാണ് തിരിച്ചു വരുമ്പോൾ കുത്തുവാക്ക് പറയാതെ സ്വീകരിക്കാനും സ്വന്തമായി കാണുവാനുള്ള മനസ്സ് ഉണ്ടാവുന്നത്...!!

ഒരിക്കൽ പറ്റിയ തെറ്റിന്റെ വിലയായിട്ട് ശേഷിക്കുന്ന ജീവിതം അകത്തെ മുറികളിൽ ഹോമിക്കുന്ന, എരിഞ്ഞു തീരുന്ന ഓരോ സ്ത്രീകൾക്കു വേണ്ടി....!

A divorced daughter is better than a dead daughter..!!





Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)