രണ്ടാം മരണം... (08/12/2021)
പ്രേമമാണ് സ്നേഹമാണ് എന്നൊക്കെ പറയാൻ എളുപ്പമാണ്...!!
മനസിലാക്കാനും കൂടെ നിൽക്കാനുമാണ് ബുദ്ധിമുട്ട്...!!
ജീവിതത്തിൽ കൂട്ട് വേണമെന്ന് തോന്നിയ സമയത്ത് ഒറ്റയ്ക്ക് ആയിരുന്നു...
കരയാനും ഉണർന്നിരിക്കാനും...!!
ആരെയും തേടി പോയില്ല...!!
ആവശ്യം ഉണ്ടെന്നു തോന്നിയില്ല പിന്നീട് അങ്ങോട്ട്..!!
ഒരു check up നു കൂടെ വരാനോ കൂട്ടിരിക്കാനോ കൂടെ ഉണ്ടെന്ന് തോന്നിച്ചവരാരും ഉണ്ടായിട്ടില്ല...!!
നാളെ ഞാൻ വീണ്ടും ഈ ക്യാൻസറിന്റെ പിടിയിൽ ആവും..
ഇതിനെക്കാളും മോശമായ ഒരവസ്ഥയിൽ എത്തി ചേരും...!!
കൂടെ ഒരാൾ ഉണ്ടായിരുന്നു എങ്കിൽ ഒരിക്കലും എത്തപെടാത്ത ഒരവസ്ഥയിൽ..!!
സഹതാപം... അത് ആർക്കും ആരോടും തോന്നാം..
അതൊക്കെ സ്നേഹമാണ്..
പ്രേമമാണ് എന്നൊക്കെ പറഞ്ഞു നടക്കരുത്..!!
ആരെയും ഞാൻ പ്രതീക്ഷിക്കുന്നുമില്ല...!!
കടപ്പാട്...!! അത് ഒരുവട്ടം കണ്ട് മടുത്തു.. അനുഭവിച്ചു മതിയായി...!!
ഇനിയത് ആരോടും വേണ്ട... തോന്നില്ല...!!
വാങ്ങിച്ച കാശ് പലിശയുൾപ്പെടെ കൊടുത്താൽ കടം തീരുന്നത് പോലെയല്ലല്ലോ കടപ്പാട്...!!
വഴിയിൽ കാണുന്നവരോട് സങ്കടം പറയാറില്ല...!
ഒരിക്കൽ അടുത്ത് പോയതിന്റെ...
തുറന്നു പറഞ്ഞു പോയതിന്റെ ഇരയാണ് ഇന്ന് ഞാൻ ...!!
വർഷങ്ങൾ ഉറക്കം നഷ്ടപ്പെട്ടു രാത്രി വെളുപ്പിച്ച ഞാൻ പിന്നീട് എപ്പോഴോ ഒന്ന് ഉറങ്ങി തുടങ്ങി...!!
അവിടെയും വിധി എന്നെ തേടി വന്നു..!
ഉറങ്ങുന്നത് പാപമാണ്...!!
ഉറങ്ങരുത്...!!
അനുവദിക്കില്ല...!!
അതാണ് എനിക്കുള്ള ശിക്ഷ..!!
ഞാൻ സന്തോഷിക്കരുത്..!!
എനിക്ക് സ്വസ്ഥത ഉണ്ടാവരുത്..
അത് തെറ്റാണ്...!!
ഇത് എന്റെ രണ്ടാം മരണം..!!
ജീവിച്ചു തുടങ്ങിയ..
ഇഷ്ടപ്പെട്ടു തുടങ്ങിയ....
കുറെ നല്ല നിമിഷങ്ങൾക്ക് വിട..
ഇത് എന്റെ തിരിച്ചു പോക്ക്...
വന്നിടത്തേയ്ക്ക്....
ശൂന്യതയിലേയ്ക്ക്...
നഷ്ടങ്ങളിലേയ്ക്ക്..
ഒന്നുമില്ലായ്മ്മയിലേയ്ക്ക്..!!
ഇനി ഒരിക്കലും എന്ത് ആവരുത് എന്ന് കരുതിയോ...
അതായിരിക്കുന്നു ഞാൻ..
എവിടെ ചെല്ലരുത് എന്ന് പ്രാർത്ഥിച്ചോ...
അവിടെ എത്തിയിരിക്കുന്നു
എന്റെ കണ്ടെത്തൽ...!!
Whatsup ഉം ഫോണും ഇല്ലാത്ത ഒരു ദിനം വേണം... വിളിക്കാനും കുറ്റപ്പെടുത്താനും ആരുമില്ലാത്ത ദിനം...!!
കാറിൽ നിറയെ എണ്ണയും പോക്കറ്റിൽ ആവശ്യത്തിന് പൈസയും ഉള്ള കുറച്ച് ദിനങ്ങൾ...
രണ്ടാം മരണത്തിന് മുമ്പുള്ള കുറച്ചു ദിനങ്ങൾ...
രണ്ട് മാസമായി കാണാൻ സാധിക്കാത്ത എന്റെ സ്വപ്‌നങ്ങൾ തേടി പോകണം...!!
അവിടെ കിടന്നു ഒന്നുറങ്ങണം...!!
രണ്ടാം മരണത്തിനു മുൻപ്..
എന്റെ മരണത്തിനു തൊട്ടു മുൻപുള്ള ഒരു ദിനം...!!
എന്നിട്ട് കുഴിച്ചു മൂടണം എന്നെയും എന്റെ ചീഞ്ഞളിഞ്ഞ ചിന്തകളെയും...!!
കാരണം...
ജീവിക്കാൻ പ്രേരിപ്പിക്കുന്നതും..
സ്നേഹം കാണിച്ചു മോഹിപ്പിക്കുന്നതും....
അത് കണ്ട് ഭ്രമിച്ചു കഴിയുമ്പോൾ
തിരിഞ്ഞു നടക്കുന്നതും എനിക്ക് രണ്ടാം തവണ...!!
ഒരേ തെറ്റ് രണ്ട് തവണ സംഭവിക്കാൻ പാടില്ലല്ലോ...
ഇനി ഒരു ഉയർത്തെഴുനേൽപ്പ് എനിക്കില്ല...
മരണം മതി... മരണം മാത്രം..!!
എന്റെ രണ്ടാം മരണം...!!