പണം... (13/12/2021)

എല്ലാ ബന്ധങ്ങൾക്കും പണം ഒരു മാനദണ്ഡം തന്നെയാണ്...!!
അത്‌ പ്രണയമായാലും സൗഹൃദമായാലും....!!
കുടുംബ ബന്ധങ്ങളിൽ പോലും വിള്ളൽ വീഴാൻ പണമൊരു കാരണമാകുന്നു...!!

ജീവിതത്തിൽ ചതിക്കപ്പെട്ടപ്പോഴും പണം ഒരു പ്രശ്നം തന്നെയായിരുന്നു...!!
ആഡംബര ജീവിതത്തിനു പണം കൊടുക്കാത്ത ഭർത്താവിനെ ചതിക്കുന്നതിൽ തെറ്റില്ലപോലും...!!

അർഹത പെടാത്ത പണം കൈയിൽ വന്നപ്പോൾ ഉപയോഗിച്ച് തീർത്തതും ഒരു തിരിച്ചറിവ് ആയിരുന്നു...!!

എത്ര സ്നേഹമെന്ന് പറഞ്ഞാലും കാശില്ലാത്തവനെ ആർക്കും വേണ്ട...!!
ഏത് നിമിഷവും വലിച്ചെറിയപ്പെടുന്ന ഒരുവൻ..!!

പണം വേണം ജീവിതത്തിൽ...
ഇട്ടു മൂടാൻ ഇല്ലെങ്കിലും...
ആഡംബര ജീവിതത്തിനു പണം വേണം...!!
യാത്രകൾ പോകുവാനും ആഘോഷങ്ങൾ നടത്തുവാനും...!!

അതിന്റെ പേരിൽ ഇഷ്ട്ടം പോകരുത്....
ആരോടും..
ഒരിക്കലും...!!

നല്ലപോലെ പട്ടിണി കിടന്ന...
വിശപ്പിന്റെ വില ഒരുപാട് അറിഞ്ഞ എന്റെ ബാല്യവും കൗമാരവും ഇപ്പോഴും എന്റെ ഓർമ്മകളിൽ...!

ഡിഗ്രിക്ക് പഠിക്കുമ്പോഴും ബസ് കൂലിയും ഭക്ഷണവും കഴിക്കാൻ ഒരുപാട് ബുദ്ധിമുട്ടിയ ഒരു ഭൂതകാലം ഇന്നും മറക്കാതെ..!!

ധരിക്കുമ്പോൾ ആഡംബര ഭാവം തോന്നുമെങ്കിലും ഇന്നുമെന്റെ വസ്ത്രങ്ങൾക്ക് ഡിസ്‌കൗണ്ടിന്റെയും clearance sale ന്റെയും കഥകൾ ഒരുപാട് പറയുണ്ട്...!!

യാത്രകളെ പ്രണയിക്കുന്ന എന്റെ ജീവിതത്തിന്റെ ഭാഗമായി തീർന്ന രണ്ട് കാറുകളും second hand ആയിരുന്നു....!!
പുതിയതിന്റെ പുകഴ്ചയും
ആഡംബരത്തിന്റെ ഏച്ച് കെട്ടുമില്ലാത്ത രണ്ട് പഴയ ശകടങ്ങൾ...!!

പകരം വെച്ചത് എന്റെ സ്വസ്ഥതയാണ്...!
ആഗ്രഹിച്ചത് സ്നേഹവും സമാധാനവും...!!




Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)