മുറിച്ചു കളയേണ്ട ക്യാൻസർ (04/12/2021)
ജീവിതം ഒരു ക്യാൻസർ പോലെയാണ്...
അറിഞ്ഞു കഴിഞ്ഞാൽ പിന്നെ ഭയങ്കര വെപ്രാളം ആണ്... കുറച്ചു നാളുകൾ...!
അത് കഴിഞ്ഞാലോ
എല്ലാം പതിവ് പോലെ...
പഴയ പോലെ..!!!
മുറിച്ചു കളയേണ്ടത് ബന്ധനങ്ങൾ ആണ്..
ബന്ധങ്ങൾ അല്ല..!!
എനിക്ക് നഷ്ടപെട്ടത് ഒരു ബന്ധം ആയിരുന്നു...
നഷ്ടപ്പെടുത്തിയ ആൾക്ക് അതൊരു ബന്ധനവും...!!
രണ്ടായാലും എനിക്ക് അത് വേദന തന്നെ...!!
ഇഷ്ടങ്ങൾ ഒന്നും ഒരു രാത്രി കൊണ്ട് ഉണ്ടാവുന്നതല്ലല്ലോ??
പ്രതീക്ഷകളും കാത്തിരിപ്പും ഇല്ലേ....??
നഷ്ടങ്ങളും സഹനങ്ങളും ഇല്ലേ...??
കിട്ടാതെ കിട്ടുമ്പോൾ അല്ലേ മാധുര്യം...??
കാണാതെ കാണുമ്പോൾ അല്ലേ..സൗന്ദര്യം...??
എന്റെ ക്യാൻസറിനു കീമോ കിട്ടി... എന്റെ കാത്തിരിപ്പിന് റേഡിയേഷനും....!!
ഇനി അങ്ങോട്ട് മുറിച്ചു കളയലിന്റെ കാത്തിരിപ്പ്...
ഇല്ലാതാവുന്നതു വരെയുള്ള അവശേഷിപ്പ്...!!
തീർച്ചയായി ഒന്ന് മാത്രം...
എനിക്ക് ക്യാൻസർ...!!
ഞാൻ ഭാരമവേണ്ടത് ...!!
ചോദ്യം ചെയ്യപ്പെടേണ്ടത്...!!
ഒരിക്കലും അംഗീകരിക്കാൻ പാടില്ലാത്തത്...!!