അവകാശം.. (5/12/2021)

ഈ ലോകം പരാജിതരുടെയും ഉപേക്ഷിക്കപ്പെട്ടവരുടെയും കൂടെയാണ്...!!
അവകാശം അവർക്കും ഉള്ളതാണ്...
നാളെയുടെ സൂര്യനെ കാണാൻ...
പുതിയ സ്വപ്‌നങ്ങൾ നെയ്തു കൂട്ടാൻ...!!

വിസ്മരിക്കപ്പെട്ടവരുടെത് കൂടിയാണ് ഓരോ ചരിത്രവും...!!
ഒഴിച്ച് നിർത്തിയവനും അകറ്റി നിർത്തപ്പെട്ടവനും അർഹതപ്പെട്ടതാണ് ഓരോ പുലരിയും പ്രതീക്ഷകളും...!!

എവിടെയും എഴുതപെട്ടില്ലെങ്കിലും...
ശിലകൾ ഉയർന്നില്ലെങ്കിലും
ഞങ്ങളും ഇവിടെ വസിച്ചിരുന്നു...

ഈ മണ്ണിനും ഇവിടെത്തെ വായുവിനും എന്റെയും ശ്വാസവും സ്വരവുമുണ്ട്...
എല്ലാം നഷ്ടപ്പെട്ടവന്റെ..
അപഹാസ്യനായാവന്റെ...
ആരോഗ്യം നഷ്ടപ്പെട്ടവന്റെ...!!

അവകാശം ആണോ അർഹതയാണോ എന്ന് ഉറപ്പില്ല...
എനിക്കും വേണം ഒരു പിടി...
മണ്ണല്ല... ഇടം... മനസ്സിൽ...
ചിന്തകളിൽ...
ഓർമ്മകളിൽ...
ജീവിച്ചിരുന്നു... ഞാനും ഇവിടെ..!!
അവശേഷിക്കുന്ന ചില ഓർമ്മകൾ ബാക്കി വെച്ചു കൊണ്ട്...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)