തിരസ്കരണം.. (10/12/2021)

ലൈഫിൽ ഏറ്റവും വലിയ വേദന ആഗ്രഹിച്ചത് കിട്ടാത്തതല്ല...!!
വെച്ചു നീട്ടിയിട്ടും സ്വീകരിക്കാൻ മടിക്കുന്ന അവസ്ഥയാണ്..
Rejection എന്ന് എളുപ്പത്തിൽ പറയും...!!

ഞാനും അത്‌ നേരിട്ടിട്ടുണ്ട്..!
അതിന്റെ വേദന അനുഭവിച്ചിട്ടുണ്ട്...!!
ചങ്ക് പറിച്ചു കാട്ടിയാലും ചെമ്പരത്തി പൂവെന്നു പറയുമെന്ന പഴമൊഴി പോലെ...!
കേൾക്കുമ്പോൾ രസമെങ്കിലും വേദനയുള്ളത്...
മുറിവേൽക്കുന്നത്...
അതാണ് rejection..!!

ആസിഡ് ഒഴിച്ചും കത്തി കുത്തിയിറക്കിയും ഞാൻ പ്രതികരിച്ചില്ല..
ഏറ്റുവാങ്ങി...!!
എല്ലാ പ്രഹരവും..
ആയുസ്സ് ഒടുങ്ങുന്നത് വരെ ഉള്ളിന്റെ ഉള്ളിൽ തീയായി ജീവിച്ചു ഹോമിച്ചു കൊണ്ട്...!!

ജീവിച്ചിരിക്കാൻ ഭയവും മരിക്കാൻ കൊതിയും അതുകൊണ്ട് മാത്രമാണ് ..!!

തീസസ്കരിക്കപ്പെടൽ ഒരു മുറിവാണ്...
ആഴമേറിയ..
പകരുന്ന...
മരണത്തിലേയ്ക്ക് നീളുന്ന മുറിവ്...!!

ഞാനും പേറുന്നു അങ്ങനെ ഒരു തിരസ്കരണം....
മരണകാരണം ആവുന്ന ഒരു തിരസ്കരണം ..!

ആരോടും പരാതിയില്ല...!!
വിധിയെ ചോദ്യം ചെയ്യുന്നില്ല...!!
നാളേയ്ക്കായി കാത്തിരിക്കുന്നില്ല..!!
എന്റെ വാക്കുകൾ ഇവിടെ അവശേഷിക്കട്ടെ...
ഇതെന്റെ സങ്കടം ആണ്..
ആരോടും പറയാൻ പറ്റാത്ത സങ്കടം...!!
ആരും മനസിലാക്കാൻ ഇല്ലാത്തവന്റെ സങ്കടം...!!

കാലം എത്ര കഴിഞ്ഞാലും എനിക്കിനി മോചനമില്ല...

എന്തിന് എന്നോട് എന്നൊരു ചോദ്യം മാത്രം ഉത്തരം കിട്ടാതെ...
എന്തിന് ബാക്കി വെച്ചു...
എന്നെയും എന്റെ സങ്കടങ്ങളെയും...?
കൊണ്ട് പൊയ്ക്കൂടായിരുന്നോ..എന്നേക്കുമായി..
ഉറക്കമില്ലാതെ രാത്രിയിൽ അവശേഷിപ്പിക്കാൻ എന്തിനാ എന്നെ ഇവിടെ...??
വേണ്ടായിരുന്നു...
ഇത്രയും ക്രൂരത...!!
എന്നോട്...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)