പെയ്തോഴിയാതെ.. (09/12/2021)
കിട്ടില്ലെന്ന് അറിഞ്ഞിട്ടും കൊതിച്ചിട്ടുണ്ട്....
വരില്ലെന്ന് അറിഞ്ഞിട്ടും കാത്തിരുന്നിട്ടുണ്ട്...
സ്വന്തമല്ലെന്ന് ഉറപ്പുണ്ടെങ്കിലും സ്നേഹിച്ചിട്ടുണ്ട്....
അതിനെയാണ് പ്രതീക്ഷ എന്ന് പറയുന്നത്....!!
പിന്നീട് ഉണ്ടാവുന്ന സങ്കടങ്ങളെ ഓർക്കാതെ....
ഭയപ്പെടാതെ...!!
ഒന്നിന് പുറകെ ഒന്നായി നഷ്ടങ്ങളും സങ്കടങ്ങളും തിരികെയെത്തുന്നു...!!
അനുഭവിക്കാൻ ഒരായുസ്സ് തികയാതെ വരുന്നു...!!
നഷ്ടപ്പെട്ടതൊന്നും സ്വന്തമല്ല എന്നറിയാം...
കാത്തിരിക്കുന്നത് ഒന്നും വിധിച്ചിട്ടില്ലെന്നും...!!
എന്നിട്ടും വെറുതെ ഒരു കാത്തിരിപ്പ്...!!
അനുഭവിക്കാൻ...
സങ്കടങ്ങളുടെ തോരാമഴ...
പെയ്തൊഴിയാതെ...
അണമുറിയാതെ...
നിലയ്ക്കാതെ....!!
നനഞ്ഞോട്ടി ഞാനും എന്റെ സങ്കടങ്ങളും...!!
എന്തിനെന്നോ ആരോടെന്നോ അറിയാത്ത കുറെ സങ്കടം...!
പേരറിയാത്ത വികാരം...!!
വിതുമ്പുന്ന ചുണ്ടുകൾ...!!
ചോർന്നോലിക്കുന്ന കണ്ണുകൾ...!!
ഉറക്കം എത്തിനോക്കാത്ത രാവുകൾ...!!
ഇതായിരുന്നു പണ്ട് ഞാൻ...!!
ഇന്നലയിലേയ്ക്ക് തിരിച്ചു പോയ്കൊണ്ടിരിക്കുന്ന ഇന്നിന്റെ ഞാൻ..!!