വീണ്ടും ഒരു ക്രിസ്മസ് (24/12/2021)

ജീവിതത്തിലെ രണ്ടാമത്തെ മോശം ക്രിസ്മസ്....!!
കഴിഞ്ഞ വർഷം ഈ സമയത്ത് ജീവിതം പ്രതിബന്ധങ്ങളിൽ ആയിരുന്നു...!!
ക്യാൻസറും ഉപേക്ഷിക്കപെടലും...!!

ഇന്ന്‌ തിരിഞ്ഞു നോക്കുമ്പോൾ അതൊക്കെ എങ്ങനെ തരണം ചെയ്തെന്നു ഓർത്തുപോകുന്നു...!!

പതിവ് പോലെ ഇന്നും എന്തൊക്കെയോ സങ്കടങ്ങൾ...!!
എവിടെയോ ആരെയോ നഷ്ടപെട്ടത് പോലെ...!!
ഇനി എപ്പോഴാണോ പൂർണമായ ഒരു ക്രിസ്മസ് eve എനിക്ക് ഉണ്ടാവുന്നത്...??
അതുവരെ കാലം എന്നെ ഈ കോലത്തിൽ ബാക്കി വെച്ചാൽ മതി...!!

ജീവിതത്തിൽ ഏറ്റവും ആഘോഷിക്കുന്ന....
ഒരു വർഷം മുഴുവൻ കാത്തിരിക്കുന്ന ഒരു മാസമാണ് എനിക്കെന്നും ഡിസംബർ...!!

2017 ഡിസംബർ ഒരിക്കലും മറക്കാത്ത മുറിവേറ്റ ഡിസംബർ ആണ്...!!
പിന്നീട് അങ്ങോട്ട് രണ്ട് ഡിസംബറും പ്രശ്നങ്ങൾ ഇല്ലാതെ കടന്ന് പോയി...!!

2020 ൽ വീണ്ടും ഒറ്റപ്പെടലിന്റെ ക്രിസ്മസ്...!!
ഇന്ന്‌ ഒന്നാം വാർഷികം...!!
ഒറ്റയ്ക്ക് ആയതിന്റെ...
ഉപേക്ഷിക്കപ്പെട്ടതിന്റെ...
ചതിയുടെ...!!

ഇനി എത്രനാൾ ഇങ്ങനെയെന്ന് അറിയില്ല...!!
ആഗ്രഹിക്കാൻ tax കൊടുക്കണ്ടല്ലോ...!!
അടുത്ത വർഷമെങ്കിലും വേണ്ടപ്പെട്ട ആള് കൂടെ ഉണ്ടാവുമെന്ന് കരുതുന്നു...!!

കൂട്ടിരിക്കുവാനും കൂടെ ഇരിക്കുവാനും എനിക്കും ഒരാൾ വരുമെന്ന് പ്രതീക്ഷയോടെ....!!

ചുറ്റുമുള്ളവർ ഈ സമയം ആഘോഷിക്കുമ്പോൾ....
ആരെയും നേരിടാൻ ഉള്ള ത്രാണിയില്ലാതെ...
കൂടെ നിൽക്കാൻ ഒരു കൂട്ടുകാരനില്ലാതെ...
എന്റെ വീടിന്റെ വരാന്തയിൽ ഞാൻ തനിയെ...!!

ഓർമ്മകൾ പുറകിലേയ്ക്ക് കുറച്ചു സഞ്ചരിച്ചു....
ഒരു അഥിതിആയി കഴിഞ്ഞ വർഷം അവസാനമായി കൂടെ ഉണ്ടായിരുന്ന...
വിളിച്ചു വരുത്തിയ ആ പഴയ പരിചയകാരിയെ ഓർത്തു...!!

ഇതൊന്നും ഓർമ്മയിൽ ഒരിക്കലും സൂക്ഷിക്കാൻ സാധ്യതയില്ലാത്ത പഴയ പരിചയകാരി എവിടെയോ ഇപ്പൊൾ ആടി തിമിർക്കുകയാവാം...
സന്തോഷിക്കട്ടെ...
ജീവിതം ചെറുതല്ലേ..
ആഘോഷിക്കട്ടെ...
ആരോടും പരാതിയില്ല..
സങ്കടവും...!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)