ചങ്ങല... (20/12/2021)
എനിക്കൊരു ചങ്ങല വേണം...!!
എന്റെ സ്വപ്‌നങ്ങളെ ബന്ധിക്കാൻ...
ആഴങ്ങളിൽ കൊണ്ട് പോയി കളയാൻ...
ഒരിക്കലും പൊങ്ങി വരാതിരിക്കാൻ...!!
എനിക്കൊരു ചങ്ങല വേണം...!!
എന്റെ കാത്തിരിപ്പിനെ ബന്ധിക്കാൻ...!!
ആരിലേക്കും ഇറങ്ങി ചെല്ലാതിരിക്കാൻ....
ആരും കയറി വരാതിരിക്കാൻ
എനിക്കെന്റെ കതകുകളെ കെട്ടിയടയ്ക്കണം...!!
എന്റെ ചിന്തകൾക്ക് കാറ്റും വെളിച്ചവും കിട്ടാതിരിക്കാൻ...!!
പൊട്ടിച്ചു പോകുന്ന മനസ്സിനെ ബന്ധിക്കാൻ എനിക്കൊരു ചങ്ങല വേണം...!!
കെട്ടിയിടണം എന്റെ ആഗ്രഹങ്ങളെ....
അടച്ചു മൂടണം നഷ്ടപെടുന്ന ഇഷ്ടങ്ങളെ...!!