ടെസ്ലിൻ.. (16/12/2021)
നമ്മുടെ ആരുമല്ലെങ്കിലും ആരൊക്കെയാണ് എന്ന് തോന്നിക്കുന്ന ചിലർ എല്ലാരുടെയും ജീവിതത്തിലും ഉണ്ടാവാറുണ്ട്...!!
എനിക്കും...!!
ഉണ്ടായിട്ടുണ്ട്..!!
Teslin....!!
പതിറ്റാണ്ടുകൾക്ക് അപ്പുറം ഒരു plus two കാരനായി എന്റെ ക്ലാസ്സിൽ ഇരുന്ന ചെക്കൻ പിന്നീട് എപ്പോഴോ വലിയ ആളായി...!!
മസ്സിലായി...
മസ്സിൽ power ആയി..!!
കാലം കടന്ന് പോയി...
നെറ്റിയിൽ കുറിയും
കശവ് മുണ്ടും ഉടുത്തു
ഒരു ഹീറോ ഹോണ്ട പാഷൻ പ്ലസിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ ചെന്ന സാർ...
ഒരുപാട് വളർന്നു...
ഭർത്താവായി...
അപ്പനായി...
ഡിവോഴ്സ് ആയി..
ഒറ്റയ്ക്കായി...!!
കാലം കടന്നു പോയപ്പോൾ എപ്പോഴോ ഈ പിള്ളേരുടെ ഇഷ്ടപെട്ട സാറുമായി...!!
പിന്നീട് അങ്ങോട്ട്
കൂടി കാഴ്ചകൾ ആയിരുന്നു...
വിദേശ രാജ്യങ്ങൾ കറങ്ങി..
അവധിക്ക് വരുമ്പോൾ
ഇടയ്ക്കൊക്കെ എന്നെ കാണാൻ വരുമായിരുന്നു...!!
പഴയ സാറിനെ
കളിയാക്കാൻ...
സ്നേഹിക്കാൻ...
നഷ്ട്ട സ്വപ്നങ്ങൾ വീണ്ടും കാണാൻ...!!
എപ്പോഴോ അത് അങ്ങട് സ്ട്രോങ്ങ് ആയി ..
ഓരോ കൂടി കാഴ്ചയും ഞാനും എന്റെ കുടുംബവുമായി അടുപ്പിക്കുന്ന നല്ല സ്വഭാവം...!!
ചങ്ക് പറിച്ചു കൊടുത്തു സ്നേഹിക്കുന്ന മനസ്സ്...!
എന്തിനും കൂടെ നിൽക്കുന്ന പ്രകൃതം...!
തല്ല് എന്ന് എഴുതി കാണിച്ചാൽ പോയി തല്ലിയിട്ട് വരുന്ന സ്വഭാവം...!!
ചങ്കുറ്റം.. ചങ്കുറപ്പ്..!!
ഇതൊക്കെ ആയിരുന്നു അവൻ എനിക്ക്...!!
അങ്ങോട്ട് ചെല്ലും തോറും ഞങ്ങൾ കുടുംബമായി...!!
അവന്റെ മമ്മിയും ചേട്ടനും അനിയത്തിയും അവളുടെ രണ്ട് മക്കളും എന്റെ സ്വന്തമായി...
പരിചയക്കാരായി...!!
ആ വഴിയിലൂടെ കടന്ന് പോകുമ്പോൾ...
കൊച്ചിയിൽ എത്തുമ്പോൾ പതിയെ ഞാനും കാർ നിർത്തും...!!
അറിയാതെ ഫോണിൽ നിന്ന് call പോകും...
അതൊരു സന്തോഷമാണ്...!!
അവൻ അവിടെ എവിടെയോ ഉണ്ടെന്നും എന്റെ കാർ പോകുന്നത് കണ്ടു എന്ന് പറയുമ്പോൾ കേൾക്കുന്ന ഒരു സുഖം...!!
എപ്പോഴൊക്കെ അവിടെ കൂടി എന്റെ കാർ കടന്ന് പോയിട്ടുണ്ടോ അപ്പോഴൊക്കെ എനിക്ക് ഒരു കാൾ വരാറുണ്ട്...
വന്നിലെങ്കിൽ ഞാൻ അത് കാത്തിരിക്കാറുണ്ട്...
അതായിരുന്നു ടെസ്ലിൻ...!!
മറന്നു തുടങ്ങിയിരുന്ന എന്റെ bday യ്ക്ക് പറയാതെ, അറിയിക്കാതെ ഒരു cake മായി വന്നു എന്നെ ഞെട്ടിക്കുന്ന ചെക്കൻ...!!
അവസാനമായി...
വിവാദമായ No 18 ഹോട്ടലിൽ ൽ എന്റെ bdayക്ക് cake മുറിച്ചു എന്നെ അത്ഭുതപെടുത്തി...!!
Dj പാർട്ടിയും ആഘോഷങ്ങളുമായി എന്റെ കണ്ണ് സന്തോഷിപ്പിച്ചവൻ ...!!
ഇടയ്ക്ക് എപ്പോഴോ എന്റെ മക്കളുടെ മാമോദിസ മുതൽ ഓരോ ജന്മദിനത്തിനും ഒരു ദിനം മുന്പേ ഓടിയെത്തി ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കാൻ എന്നെ സഹായിക്കുന്ന എന്റെ കൊച്ചിയിലെ മക്കൾ.. അതായിരുന്നു teslin... Raindon..!!
അവസാനമായി എന്റെ പുതിയ ഷോപ്പിന്റെ inauguration ന് മുമ്പത്തെ ദിവസം രാത്രി വെളുക്കും വരെ ഡെക്കറേഷൻ ചെയ്യാനും എല്ലാം ഒരുക്കി വെയ്ക്കാനും എന്റെ കൂടെ ഉണ്ടായിരുന്ന എന്റെ സ്വന്തം ചെക്കൻ...!!
ജീവിതത്തിൽ ഏറ്റവും മോശം സമയം എന്ന് പറയാൻ ഉള്ളത് 2017 ഉം 2020 ആണ്...!!
അന്നും കട്ടയ്ക്ക് നിന്ന് എന്നെ സപ്പോർട്ട് ചെയ്തതും കൂടെ ഉണ്ടായതും ഇവൻ തന്നെ...!!
ഫോർട്ട് കൊച്ചിയിലേയ്ക്കുള്ള ഓരോ യാത്രകളിലും ഇവർ എന്റെ കൂടെ ഉണ്ടായിരുന്നു...
അല്ലെങ്കിൽ ഇവർ ആയിരുന്നു എന്നെ അങ്ങോട്ട് യാത്ര ചെയ്യിപ്പിക്കാൻ പ്രേരിപ്പിച്ച ശക്തി...!!
ഒരുപക്ഷേ ഫോർട്ട് കൊച്ചി അത്രയ്ക്ക് അങ്ങ് ഇഷ്ടപ്പെടാനും ഇവൻ തന്നെ ഒരു കാരണം എന്നും പറയാം...!!
യാത്രകൾ ഒക്കെയും ഫോർട്ട് കൊച്ചിയിലെ ചാരു ബെഞ്ചിലും പിന്നീട് seagul ലെ ചാഞ്ഞ കസേരയിൽ കിടന്നു തണുത്ത ബിയർ നുണയലിലും അവസാനിച്ചു..!!
ഓർമ്മകളിലെ രണ്ട് ഇടവേളകളിൽ അവനും എന്റെ മൂന്നാർ യാത്രയിൽ ഉണ്ടായിരുന്നു...!!
എന്റെ കുടുംബത്തോടൊപ്പം...!!
കുടുംബത്തിലെ ഒരംഗത്തെ പോലെ...
ഒരു മകനായി..
സഹോദരനായി...!!
ഇന്നും അന്നും അതൊക്കെ ഓർമ്മകൾ മാത്രം...
ഒരിക്കലും നഷ്ടപ്പെടുത്താൽ ആഗ്രഹിക്കാത്ത ഓർമ്മകൾ...!!
ഇനി അങ്ങോട്ട് എന്റെ ഓർമകളിൽ മാത്രം നീ...
ഇനി എപ്പോഴോ കാണാം എന്നൊരു ഉറപ്പിൻ മേലുള്ള കാത്തിരിപ്പ്...!!
ശുഭയാത്ര... മകനേ...!!
നന്നായി വരട്ടെ....
നീയും നിന്റെ ലക്ഷ്യവും...!!