പ്രതികാരം.. (15/12/2021)
നമ്മുടെ ജീവിതത്തിലെ നഷ്ടങ്ങൾക്ക് നാം തന്നെയാണ് കാരണക്കാർ...!!
എന്റെ കുറ്റമാണ് എന്റെ ജീവിതം ഇങ്ങനെ ആയിപോകാൻ കാരണം...!!
എന്റെ സ്വഭാവദൂഷ്യമാണ് എന്റെ തോൽവിക്കും ഒറ്റപെടലിനും കാരണം..!!
ഞാൻ വെറുക്കപെടേണ്ടവൻ തന്നെ ...!!
ഒറ്റയ്ക്ക് ആവേണ്ടവൻ തന്നെ...!!
ആരെയും സ്നേഹിക്കാൻ അറിയാത്തവൻ...!
ആരോടും ആത്മാർത്ഥത ഇല്ലാത്തവൻ...!!
ചിലരൊക്കെ നമ്മുടെ ജീവിതത്തിൽ ഗസ്റ്റ് റോൾ ചെയ്യാൻ മാത്രം വരുന്നവരാണ്...!!
ഇറങ്ങി പോകുമ്പോൾ അവർക്ക് പറയാൻ ന്യായങ്ങൾ ഒരുപാട്...!!
സ്വീകരിക്കാൻ ബന്ധുക്കളും
കൊണ്ടുനടക്കാൻ കൂട്ടുകാരും ഉള്ളവർ....!!
നഷ്ടങ്ങൾ എപ്പോഴും എനിക്ക് മാത്രം....!!
തോൽവികൾ എന്നും എന്റേത് മാത്രം...!!
ഒറ്റപ്പെടൽ എന്റെ വിധിയും...!!
ജീവിച്ചല്ലേ പറ്റൂ...
കുറച്ച് നാൾ കൂടി...!!
ഞാൻ എന്നും ഒറ്റയ്ക്ക് തന്നെ ആയിക്കോളാം...!!
ആരോടും പരാതിയില്ല...!!
ആരെയും പ്രതീക്ഷിക്കുന്നിമില്ല... വെറുപ്പ് ഒട്ടുമില്ല...!!
പ്രതികാരം ഒന്നിനൊടുമില്ല...!!
ജീവിതത്തിൽ ഇടയ്ക്ക് ചിലരങ്ങനെ കയറി വരും ..
നമ്മെ ഒരുപാട് സ്നേഹിക്കും...
നമ്മുടേതാണ് എന്ന് തോന്നിപ്പിക്കും...
നമ്മളോ...??
ഒരുപാട് സ്നേഹിക്കും...
കാത്തിരിക്കും...!!
എന്നിട്ടോ....??
ഒരു ദിനം അവർ നമ്മെ കുറ്റപെടുത്തും...!!
പ്രതികാരം ചെയ്യും...
നമ്മെ വെറുക്കും...
പിന്നെ ഒരു ഇറങ്ങിപോക്കും...!
അവസാനം അതും സംഭവിക്കും..!!
ജീവിതം അങ്ങനെയാണ്..
ഒരുപാട് അപ്രതീക്ഷിത ട്വിസ്റ്റ് ഉള്ള ഒരു തിരക്കഥ....!!