2021... (31/12/2021)
2020 ഞാൻ മരിച്ച വർഷം ആയിരുന്നു...
എന്റെ സ്വപ്നങ്ങൾ...
പ്രതീക്ഷകൾ...
വിശ്വാസങ്ങൾ...!!
എന്റെ രോഗം..
ക്യാൻസർ...!!
വിവാഹ ജീവിതം അവസാനിച്ച വർഷം...!!
ഒറ്റപ്പെടൽ...
കരച്ചിൽ...
പരിഹാസം..
ഉറക്കമില്ലാത്ത രാത്രികൾ..!!
2021 എനിക്ക് ഒരു പുതുജീവൻ ആയിരുന്നു...!!
കേവലം ഒരു സോഷ്യൽ മീഡിയ platform ആയ facebook ൽ പരിചയപ്പെട്ട ചിലരാണ് എന്നെ തിരിച്ചു കൊണ്ടുവന്നത്...
ജീവിതത്തിലേയ്ക്ക്
പ്രതീക്ഷയിലേയ്ക്ക്..!!
ഉറങ്ങാതെ ഇരുന്ന എന്റെ രാത്രികളിൽ എന്നെ ആശ്വസിപ്പിച്ച....
കൂടെനിന്ന കുറച്ചു പേര്..!!
അവർക്ക് വേണ്ടി എന്റെ വരികൾ...
മറക്കില്ലൊരിക്കലും എന്ന് പറയാൻ...
2021...
ഇനിയും നശിക്കാത്ത...
മൺമറയാത്ത...
ചിലതൊക്കെ ഞാൻ തന്നെ നട്ടു മുളപ്പിക്കാൻ ശ്രമിച്ച വർഷം...!!
വെള്ളമൊഴിച്ചും..
വളമിട്ടും കൂടെ നിന്ന പ്രീയപെട്ടവരെ ഇന്ന് ഞാൻ ഓർക്കുന്നു...
നന്ദിയോടെ...
ഒരുപാട് സ്നേഹത്തോടെ..!!
ആൺ പെണ്ണ് സൗഹൃദം ഇത്രയും നാൾ ഞാൻ അറിയാതിരുന്ന തലത്തിൽ ആണെന്നും ലൈംഗികത മാത്രമല്ല സൗഹൃദമെന്നും എന്നെ പഠിപ്പിച്ച ചില പെൺ സുഹൃത്തുക്കൾ...!!
പേരെടുത്തു പറഞ്ഞു ആരെയും ഞാൻ ബുദ്ധിമുട്ടിക്കുന്നില്ല...
ഇന്ന് മറഞ്ഞ സൂര്യനോടൊപ്പം അവസാനിക്കുന്ന ഈ വർഷം എനിക്ക് ബാക്കിവെയ്ക്കുന്നത്
ചില നല്ല ബന്ധങ്ങൾ ആണ്...
ഒരുപാട് നന്ദിയോടെ എല്ലാവരെയും ഞാൻ ഓർക്കുന്നു...
ജീവിതത്തിലേയ്ക്കും സന്തോഷത്തിലേയ്ക്കും
എന്നെ തിരിച്ചു കൊണ്ട് വന്നതിന്....
ചിരിക്കുന്ന...
സന്തോഷിക്കുന്ന...
ഇന്നിന്റെ സന്തോഷത്തിൽ മാത്രം വിശ്വസിക്കുന്ന ഒരു പുതിയ മനുഷ്യനായി എന്നെ മാറ്റിയതിനു...
ഒരുപാട് സ്നേഹം...
2022 എന്റെ ആഗ്രഹങ്ങളുടെ
പൂർത്തികരണമാവട്ടെ...
എന്റെ ഇഷ്ടങ്ങളുടെ....
സങ്കൽപ്പങ്ങളുടെ...
ആഗ്രഹങ്ങളുടെ...
പൂർത്തികരണമായി 2022 ഭവിക്കട്ടെ....
ഒരിക്കൽ കൂടി എന്റെ പ്രീയപെട്ട ആളുകളിൽ ഒരാളായി..
എന്റെ സങ്കടങ്ങളിൽ കൂടെ നിന്നതിനു...
സ്നേഹിച്ചതിനു..
സഹായിച്ചതിനു...
എന്നെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ട് വന്നതിന് ഒരുപാട് നന്ദിയോടെ...
ഞാൻ...