ഞാൻ... (03/02/2023)

പണമില്ലായ്മ്മ ഒരുപാട് അനുഭവിച്ചിട്ടുണ്ട് ചെറുപ്പത്തിൽ...!!
ഒഴിവാക്കി വിടലും
അകറ്റി നിർത്തലും
ധരാളം ഓർമ്മയിൽ ഉണ്ട്..
ബാല്യത്തിൽ..!!

ഇന്ന്‌ ഒരു നല്ല ജോലിയും ചെറിയ ബിസിനസും ഒക്കെ ആയി ജീവിതം മുന്നോട്ട് ഒഴുകുമ്പോൾ സന്തോഷം...!!

അന്ന് എന്നെ ഒഴിവാക്കിയ എല്ലാ ബന്ധങ്ങളും ഇന്ന്‌ ഞാൻ വേണ്ടെന്ന് വെച്ചു..!!
ആരോടും അടുപ്പവും കടപ്പാടും ബാക്കി വെയ്ക്കാതെ ഞാൻ ജീവിച്ചിരിക്കുന്നു...!!

എന്റെ അടച്ചിട്ട  മുറിയിൽ  ചുവന്ന വെളിച്ചത്തിൽ
 ചെറിയ ശബ്ദത്തിൽ
പാട്ടും കേട്ട് ഞാൻ 
എന്റെ ലോകത്തിൽ ജീവിച്ചിരിക്കുന്നു ...!!

ആളും ആൾക്കൂട്ടവും  ആഗ്രഹിക്കുന്നില്ല...
പരിചയം പുതുക്കൽ  വെറുക്കുന്നു...
ആരുമില്ലാത്തവൻ ആയി തന്നെ അവശേഷിക്കാൻ ആഗ്രഹിക്കുന്നു...!!
അപരിചിതത്വം ആണെനിക്കിഷ്ട്ടം...!!

സഹതപിക്കുന്ന വാക്കുകളും സ്നേഹം അഭിനയിക്കുന്ന മുഖവും വെറുപ്പാണ്...!!

എന്റെ സ്കൂളും എന്റെ ബിസിനസ്സും അല്ലാതെ എനിക്കൊരു ലോകമില്ല..
ബന്ധങ്ങൾ ഇല്ല..
പുറത്തേയ്ക്ക് ഒരു യാത്രയില്ല..!!
എന്നിലേയ്ക്ക് നീളുന്ന സൗഹൃദങ്ങൾ ഇല്ല..!!

എന്റെ സ്കൂൾ ആണ്
എന്റെ വീട്‌ ...
അവടെയുള്ളവർ ആണ് 
എന്റെ കുടുംബം...
അവരുമായി മാത്രാണ്
എന്റെ ബന്ധങ്ങൾ...!!
മറ്റൊരു ലോകമെനിക്കില്ല...!!

എന്റെ വീഴ്ചകളും
എന്റെ നഷ്ടങ്ങളും
എന്റേത് മാത്രമാണ്...!!

ആരും അതിന് കാരണക്കാരോ ഉത്തരവാദികളോ അല്ല...!!
ആരോടും പരിഭവമില്ല..
വെറുപ്പില്ല...!!
എന്നെ ആരും ഒറ്റയ്ക്ക് ആക്കിയതല്ല...
ഞാൻ ആയിട്ട് ഒറ്റയ്ക്ക് ആയതാണ്...!!

തിരിഞ്ഞു നോക്കുമ്പോൾ എന്റെ നഷ്ടങ്ങൾ എന്നെ വേദനിപ്പിക്കുന്നില്ല...

എന്റെ വരികളിലെ സങ്കടം നഷ്ടപ്പെട്ടവളെ ഓർത്തല്ല...!!

ഞാൻ സഞ്ചരിച്ച വഴികളും എത്തിച്ചേർന്നയിടവും
എനിക്ക് സങ്കടം തരുന്നു...!!
വെറുമൊരു പരാജയം ആയി പോയതോർത്തു...!!
ഞാൻ ഒരു പാഴ് ജന്മം ആയി പോയതോർത്തു...!!

ജീവിച്ചിരിക്കേണ്ടി വന്നതിൽ ഞാൻ ദുഖിക്കുന്നു...
മറ്റൊരാൾക്ക്‌ കൂടി ഒരു ദുഃഖ കാരണമായല്ലോ എന്നൊരു സങ്കടം...!!

നിനക്ക് അറ്റാക്ക് വരട്ടെ 
ക്യാൻസർ നിന്റെ എല്ലായിടത്തും ബാധിക്കട്ടെ ...
എന്നൊക്കെ 
ചങ്ക് കലങ്ങി എന്നെ പ്രകാൻ തോന്നുന്നുവെങ്കിൽ ഞാൻ എന്ത് ബോറാനായിരിക്കും..??
ജീവിച്ചിരിക്കാൻ അർഹതയില്ലാത്തവൻ...!!

ഇതാണ് എന്റെ സങ്കടം...

എനിക്ക് ചുറ്റുമുള്ളവർക്ക് ഞാൻ സങ്കടം കൊടുക്കുന്നല്ലോ എന്നോർത്ത് മാത്രം വിഷമം...!!
കൂടെയുള്ളവർക്ക് സന്തോഷം കൊടുക്കാൻ സാധിക്കാത്ത ഒരു പരാജയമായി പോയതിൽ ഞാൻ ദുഖിക്കുന്നു...!!
അത്‌ എന്റെ മാത്രം കുറവും കഴിവ്കേടുമായി ഞാൻ അംഗീകരിക്കുന്നു...!!

 ഈ ലോകത്തിൽ പണം എത്ര വലുതാണെന്നു അനുഭവങ്ങൾ കൊണ്ട് ഞാൻ ഇപ്പൊ മനസിലാക്കുന്നു...
എന്തും വിലയ്ക്ക് വാങ്ങുവാനും വിൽക്കുവാനും അതിനാവുമെന്ന് ഇന്ന്‌ ഞാൻ അറിയുന്നു...!!
എന്നെ സ്നേഹിക്കാതിരിക്കാനും അകറ്റി നിർത്താനും പണം ഒരിക്കൽ കൂടി കാരണമായി എന്ന് കൂടി തിരിച്ചറിയുന്നു ..!!

മാടി വിളിക്കുന്ന കോടികളും ആഡംബരങ്ങളും ആർഭടങ്ങളും കടവും കടപ്പാടും മറവിയാക്കുമെന്ന് ഞാൻ മറന്നു...!!

എല്ലാരും ഉപേക്ഷിച്ചു പൊയ്ക്കോട്ടെ...
സന്തോഷിക്കട്ടെ...
എന്നും അത്‌ അവരുടെ കൂടെ ഉണ്ടാവട്ടെ...!!

എന്നിരുന്നാലും ജീവിതത്തിൽ ഒരിക്കൽ എങ്കിലും മറ്റൊരാൾക്ക്‌  ഒരു ഉപകാരമാവാൻ സാധിച്ചല്ലോ എന്നൊരു ചാരുതാർഥ്യം മാത്രം എനിക്ക് ബാക്കി...!!

പക്ഷേ എന്നെ ഞാൻ വിൽക്കുന്നില്ല..!!
എല്ലാ പാഴ് വസ്തുക്കൾക്കും എന്തെങ്കിലും ഉപകാരം
എന്നെങ്കിലും..
ആർക്കെങ്കിലും
 ഉണ്ടാവുമെന്ന് തന്നെ
ഞാൻ വിശ്വസിക്കുന്നു..
അത്‌കൊണ്ട്..
എന്നെ ആരും വില കൊടുത്തു വാങ്ങേണ്ടി വരില്ല...!!

ഒറ്റയ്ക്ക് ആണ് ഞാൻ എന്നും!!
അതാണ് എന്റെ സമ്പത്ത്..!!
എന്റെ സ്വർഗ്ഗവും അത്‌ തന്നെ..!!

Popular posts from this blog

പ്രിൻസി (1/5/2024)

വാതിൽ

faizy bday (23/11/2025)